പപ്പയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ.😓ദുഃഖത്തിൽ നിന്നും കരകയറാതെ താര കുടുംബം 😔😓

മലയാള സിനിമാ ലോകത്തെ മുൻ നിര നായികമാരിൽ ഒരാളാണ് മിയ. സോഷ്യൽ മീഡിയയിൽ സജീവമായ മിയ തന്റെ വിശേഷങ്ങളുമായി എപ്പോഴും ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. മിയയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് സ്വന്തം വീട്ടിലെ വിശേഷങ്ങൾ എന്നപോലെ വ്യക്തമാണ്. കഴിഞ്ഞ ദിവസമായിരുന്നു മിയയുടെയും അശ്വിന്റെയും മകൻ ലൂക്കയുടെ മാമ്മൂദീസ. എന്നാൽ ആ സന്തോഷം തീരുന്നതിന് മുമ്പ് തന്നെ വലിയൊരു നഷ്ടം മിയയുടെ കുടുംബത്തിൽ ഉണ്ടായി.

പ്രിയപ്പെട്ട പപ്പയുടെ മരണമായിരുന്നു അത്. ഈ ദുഃഖ വാർത്ത എല്ലാ മലയാളികളെയും കണ്ണീരിലാഴ്ത്തി ഇരുന്നു. ഇപ്പോഴിതാ പപ്പയുടെ ഓർമ്മയിൽ മറ്റൊരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മിയ. പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് മിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം വേദന നിറയ്ക്കുന്ന ഒരു കൊച്ചു കുറിപ്പും താരം പങ്കു വെച്ചിട്ടുണ്ട്. ‘ അതേ പപ്പാ, അങ്ങ് ഞങ്ങൾക്ക് തന്നിട്ട് പോയ സ്നേഹവും ഓർമ്മകളും ഞങ്ങളിൽ നിന്ന് പറിച്ചെടുക്കാൻ ആർക്കും ആവില്ല .

പപ്പയുടെ സ്നേഹമാണ് ഞങ്ങളുടെ ശക്തി. മിസ് യു പപ്പാ . ഇതായിരുന്നു താരത്തിന്റെ കുറിപ്പ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മിയയുടെ പിതാവ് ജോർജ് ജോസഫ് കഴിഞ്ഞ ആഴ്ച അന്തരിച്ചത്. 75 വയസ്സായിരുന്നു. . പിതാവിന്റെ ഒപ്പമുള്ള മിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു മിയയുടെ മകൻ ലൂക്കയുടെ മാമോദീസ നടന്നത്. മിയ തന്നെയായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ലൂക്ക് ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞ് അതിഥി എത്തിയതിന്റെ സന്തോഷം തീരുന്നതിനു മുൻപാണ് മിയയേയും കുടുംബത്തേയും ആ​രാധക​രെയും ഒരു പോലെ ദുഖത്തിലാഴ്ത്തിയത്. ഈ കഴിഞ്ഞ ഇടയ്ക്കായിരുന്നു മിയയുടെയും അശ്വവിന്റെയും ഒന്നാം വിവാഹവാർഷികം. വിവാഹ വാർഷികത്തിൽ മകൻ ലൂക്കയുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോയും മിയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.