എന്‍റെ ഡെറനും സിന്ദൂരിയ്ക്കും വിവാഹ ആശംസകൾ! പാർ‍വതിയോടൊപ്പം റഹ്മാനും ഭാര്യയും, ചിത്രങ്ങൾ കാണാം | Parvathy Jayaram and Kalidas attending Rahman ‘s family function

Parvathy Jayaram and Kalidas attending Rahman ‘s family function: മലയാളം സിനിമാ ലോകത്തെ ശ്രദ്ധേയമായ നടന്മാരിൽ ഒരാളാണല്ലോ റഹ്മാൻ. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിലും നിറസാന്നിധ്യമായ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ നിരവധി സിനിമാ ആസ്വാദകരുടെ ഇഷ്ടതാരം കൂടിയാണ്.മലയാളത്തിൽ നിരവധി സിനിമകളിൽ സഹനടനായും വില്ലനായും തിളങ്ങിയ താരമാണ് റഹ്മാൻ . മാത്രമല്ല ഇന്നും സിനിമാ ലോകത്ത്

സജീവമായ താരത്തിന്റെ വിശേഷങ്ങളും മറ്റും അറിയാൻ സിനിമാ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ്. സിനിമയിലെന്നപോലെ തന്നെ ജീവിതത്തിലും റഹ്മാനുമായി ഏറെ സൗഹൃദബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ജയറാമും പാർവ്വതിയുമെന്ന് ഏതൊരു സിനിമാ പ്രേമിക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഇപ്പോഴിതാ ഈ താര കുടുംബങ്ങളുടെ ഒരു സംഗമവേദിയായി മാറിയിരിക്കുകയാണ് റഹ്മാന്റെ

rahman

ബന്ധത്തിലുള്ള ഒരു കല്യാണ വീട്. തന്റെ പ്രിയ സുഹൃത്തിന്റെ കുടുംബാംഗങ്ങളായ കാളിദാസിനൊപ്പവും പാർവതിക്കൊപ്പവും ഈയൊരു സന്തോഷ വേളയിൽ പകർത്തിയ ചിത്രങ്ങളും റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല ഈ ഒരു ചിത്രത്തിൽ റഹ്മാന്റെ ഭാര്യയായ മെഹറുന്നിസയെയും മക്കളായ റുഷ്‌ദ, അലീഷ എന്നിവരെയും ചിത്രങ്ങളിൽ കാണാവുന്നതാണ്.
“സന്തോഷവും സങ്കടവും ഒരുമിച്ച് ! എന്റെ വീട്ടിൽ

വളർന്ന ചെറുപ്പക്കാർ എല്ലാം ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിക്കുന്നു. എന്റെ ഡെറനും സിന്ദൂരിക്കും ഒരുമിച്ചുള്ള സന്തോഷകരമായ ജീവിതം ആശംസിക്കുന്നു. ലവ് യു ലോഡ്സ്. അനുഗ്രഹീതരായി നിലകൊള്ളൂ.” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. മാത്രമല്ല ഈ ഒരു സൗഹൃദം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്നും പല ആരാധകരും ആശംസിക്കുന്നുണ്ട്.