എന്റെ ഇഡലി ഞാൻ തരൂല്ല; പ്രാതലിന്റെ ചിത്രങ്ങളുമായി നടി പാർവതി തിരുവോത്ത്;| Parvathy Thiruvothu Having Raman Idli Malayalam

Parvathy Thiruvothu Having Raman Idli Malayalam: നിരവധി സിനിമകളിലൂടെയും വിവാദമായ പ്രസ്ഥാവനകളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പാർവതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. നോട്ട്ബുക്ക് , സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ്,എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടി . 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി

എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം നേടി.എപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിത താരം തന്റെ പ്രഭാത ഭക്ഷണ വിശേഷം ആണ് പങ്കുവെച്ചിരിക്കുന്നത്. എന്റെ ഇഡലി ഞാൻ ആർക്കും തരില്ല എന്ന തലക്കെട്ടോടെയാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾക്കൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വെൽനസ് ട്രെയിനർ ആയ റാഹിദ് മുഹമ്മദിനോടൊത്താണ് താരം ഭക്ഷണം കഴിക്കാൻ എത്തിയിരിക്കുന്നത്. ഇരുവരും

തമ്മിലുള്ള നർമ്മ സംഭാഷണവും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്ഥ രുചികളിൽ ഇഡലി നിർമ്മിക്കുന്ന മൈസൂർ രാമൻ ഇഡലി എന്ന ഭക്ഷണ ശാലയിലിരുന്ന് ഇഡലി കഴിക്കുന്ന ചിത്രങ്ങളും വീഡിയോയും ആണ് താരം തന്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് .എറണാകുളം പാലാരിവട്ടത്താണ് മൈസൂർ രാമൻ ഇഡലി എന്ന ഭക്ഷണ ശാല പ്രവർത്തിക്കുന്നത്, ഇത് വളരെ പ്രശസ്തവുമാണ്. നിരവധി വ്യത്യസ്ത രുചികളിലാണ് ഇവിടെ ഇഡലി നിർമ്മിക്കുന്നത്. അതിനാൽ തന്നെ

ഇഡലി അന്വേഷിച്ച് നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.ബട്ടർ ഇഡലിയും, പൊടി ഇഡലിയുമാണ് മൈസൂർ രാമൻ ഇഡലിയുടെ പ്രധാന വിഭവം. വളരെ പ്രശസ്തമായ ഈ രുചികൾ അന്വേഷിച്ച് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും ആളുകൾ ഇവിടെ എത്തുന്നു . പലതരം ഇഡലികൾക്ക് പുറമെ ദോശയും ഇവരുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ്.