ഈശ്വരാ.!! ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും.!! വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. | Pastum Choolum Cleaning Tip

Pastum Choolum Cleaning Tip : വീട്ടുജോലികൾ എളുപ്പമാക്കാൻ ഈ ടിപ്പുകൾ ഉപകാരപ്പെടും! വീട്ടിലെ ജോലികൾ എളുപ്പമാക്കാനായി പല പരീക്ഷണങ്ങളും നടത്തി നോക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ മിക്കതിനും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. പരീക്ഷിച്ചാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. പുതിയതായി ഒരു ചൂല് വാങ്ങിക്കൊണ്ടു വരുമ്പോൾ ഉണ്ടാകുന്ന പ്രധാന

പ്രശ്നങ്ങളിൽ ഒന്നാണ് അതിന്റെ അറ്റം പല വലിപ്പങ്ങളിലായി നിൽക്കുന്നത്. ഈയൊരു കാരണം കൊണ്ട് ചൂല് ഉപയോഗിച്ച് അടിച്ചു വാരുമ്പോൾ വൃത്തിയായി കിട്ടാറില്ല. എന്നാൽ ഈയൊരു പ്രശ്നം പരിഹരിക്കാനായി ചൂലിന്റെ അറ്റം ഒരു കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് ഒരേ വലിപ്പത്തിൽ ആക്കി മാറ്റാവുന്നതാണ്. അതുപോലെ ചൂല് എപ്പോഴും അഴിഞ്ഞു വരുന്ന പ്രശ്നമുള്ളപ്പോൾ അത് ഒഴിവാക്കാനായി ചൂലിന്റെ അടി ഭാഗത്ത് നിന്നും ഒരു

സോക്സ് മുകളിലേക്ക് ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ചൂല് അഴിഞ്ഞു വീഴുന്ന പ്രശ്നം മാത്രമല്ല ഒഴിവാകുന്നത് മറിച്ച് ചൂലിൽ നിന്നുള്ള പൊടിയെല്ലാം പുറത്തേക്ക് വരുന്നത് ഒഴിവാക്കാനും സാധിക്കും. അടുക്കള,സിങ്കിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം കണ്ടു വരുന്ന പാറ്റയുടെയും പ്രാണിയുടെയും ശല്യം ഒഴിവാക്കാനായി ഒരു നാരങ്ങ മുറിച്ചെടുത്ത് അതിൽ നിറയെ ഗ്രാമ്പു കുത്തി കൊടുക്കുക. ശേഷം അതൊന്ന് കത്തിച്ചു വയ്ക്കുകയാണെങ്കിൽ ആ ഭാഗത്തുള്ള പ്രാണി ശല്യങ്ങൾ എല്ലാം ഒഴിവാക്കാനായി

സാധിക്കുന്നതാണ്. കഴിയാറായ പേസ്റ്റ് ട്യൂബിന്റെ അടി ഭാഗത്തു നിന്നും പേസ്റ്റ് മുകളിലേക്ക് വരാനായി ഒരു സ്ലൈഡ് ഉപയോഗിച്ച് വലിച്ചെടുത്താൽ മതി. ട്യൂബിന്റെ അടി ഭാഗത്തുള്ള പേസ്റ്റ് എടുക്കാനായി ട്യൂബ് കട്ട് ചെയ്യാവുന്നതാണ്. ഇത് സിങ്കിന്റെ ഭാഗങ്ങൾ ക്ലീൻ ചെയ്യാനായി ഉപയോഗപ്പെടുത്താം. അതുപോലെ കട്ട് ചെയ്തെടുത്ത ട്യൂബിന്റെ ബാക്കി ഭാഗം ചിരവയുടെ അടപ്പായും ഉപയോഗിക്കാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Nisha’s Magic World

Rate this post