പാത്തു പൊളിച്ചടക്കി..😍😍 ഡോജാ ഗാനത്തിന് ചുവടുവെച്ചു പുത്തൻ റീൽസുമായി പ്രാർഥന ഇന്ദ്രജിത്..👌👌വീഡിയോ കണ്ടോ.?

ആരാധകരുള്ള താര കുടുംബം ആണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടേത്. രണ്ട് പെൺ കുട്ടികൾ ആണ് ഇവർക്ക്. പ്രാർത്ഥനയും നക്ഷത്രയും. മാതാപിതാക്കളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് മക്കളും. മൂത്ത മകൾ പ്രാർത്ഥന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നിരന്തരം ചിത്രങ്ങളും വീഡിയോയും എല്ലാം പങ്കു വെക്കാറുണ്ട്.

അവയ്ക്ക് എല്ലാം ഫോളോവേഴ്സിന്റെ ഭാഗത്ത് നിന്നും വൻ സ്വീകാര്യത ആണ് ലഭിക്കുന്നതും. അഭിനയത്തിലേക്ക് ചുവടു വെച്ചിട്ടില്ല എങ്കിലും മികച്ച ഒരു ഗായിക ആണ് പ്രാർത്ഥന. ഗിത്താർ ഉൾപ്പെടെയുള്ള സംഗീത ഉപകരണങ്ങളിൽ പ്രാവീണ്യം ഉണ്ട്. പിന്നണി ഗായികയായും പേരെടുക്കാൻ ഈ താര പുത്രിക്ക് കഴിഞ്ഞു. എല്ലാ തരം സംഗീതവും തന്റെ നാവിൽ വഴങ്ങും എന്ന് തെളിയിച്ചിട്ട് ഉണ്ട് പ്രാർത്ഥന. അതു പോലെ നൃത്തത്തിലും മികവ് പുലർത്തിയിട്ട് ഉണ്ട്.

ഇപ്പോഴിതാ പുതിയ റീൽസ് വീഡിയോയുമായി എത്തിയിരിക്കുക ആണ് താരപുത്രി. പാട്ടിന്റെ താളത്തിന് അനുസരിച്ച് അടിപൊളിയായി ഡാൻസ് ചെയ്യുന്ന പ്രാർത്ഥനയെ വീഡിയോയിൽ കാണാം. ഒരുപാട് ആരാധകരുള്ള സമൂഹ മാധ്യമ ഉപയോക്താവ് ആണ് താരം. ഇൻസ്റ്റഗ്രാമിൽ 462K ഫോളോവേഴ്സ് ആണ് ഉള്ളത്. മോഡേൺ ലുക്കിന്റെ കാര്യത്തിൽ അമ്മ പൂർണിമയെ കടത്തി വെട്ടുന്ന പ്രകൃതക്കാരി ആണ് പ്രാർത്ഥന. ദിനം പ്രതി ഹെയർ സ്റ്റെൽ മാറ്റാറുണ്ട്. തലമുടിയിൽ ചെയ്യുന്ന പുതിയ മാതൃകകൾ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളായും മറ്റും പുറത്ത് വിടാറുണ്ട്.

പ്രാർത്ഥനയുടെ വീഡിയോ എല്ലാം അതി വേഗത്തിൽ ആണ് ആരാധകർ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. എന്തായാലും ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന റീൽസ് കണ്ട് നിരവധി പേര് ലൈക്കും കമന്റും നൽകിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് പലരും പറഞ്ഞിരിക്കുന്നത്. ഒരിടക്ക് ടിക് ടോക്ക് ഇളക്കി മറിച്ചിരുന്ന ഡോജാ സോങ്ങ് ആണ് പ്രാർത്ഥന ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടി എടുത്തു.