ഹായ് ഞാൻ ചേച്ചിയായേ.!! കുഞ്ഞനുജനെ താലോലിച്ച് നില ബേബി. ചിത്രങ്ങൾ പങ്കുവെച്ച് പേളി | Pearle Maaney latest photos

Pearle Maaney latest photos: മലയാളികളുടെ ഇഷ്ടതാര ദമ്പതികളിൽ ഒരാളാണല്ലോ പേർലിഷ് ദമ്പതികൾ. അഭിനേത്രിയായും അവതാരകയായും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ ആളാണ് പേളി. മാത്രമല്ല ശ്രീനീഷും നില ബേബിയും അടങ്ങുന്ന തങ്ങളുടെ കൊച്ചു കുടുംബത്തിലെ വിശേഷങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. തന്റെ വീട്ടിനുള്ളിലെയും ജീവിതത്തിലെയും സുന്ദര നിമിഷങ്ങൾ

യൂട്യൂബ് ചാനലിലൂടെ പേളി നിരന്തരം പങ്കുവെക്കാറുണ്ട്. അതിനാൽ തന്നെ തങ്ങളുടെ പ്രിയ താരത്തിന്റെ കുടുംബത്തിലെ ഓരോ സന്തോഷങ്ങളും തങ്ങളുടേത് കൂടിയാക്കി പ്രേക്ഷകർ മാറ്റാറുണ്ട്. മാത്രമല്ല തന്റെ സഹോദരിയായ റേച്ചൽ മാണിയുടെ ഗർഭകാല വിശേഷങ്ങളും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വന്ന സന്തോഷവും പേളി നേരത്തെ തന്നെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ, തന്റെ സഹോദരിയായ റേച്ചലിന്റെ കുഞ്ഞിനെ

pearle

താലോലിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ചിത്രത്തോടൊപ്പം തന്റെ സഹോദരിയോട് തനിക്കുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പും ഇവർ പങ്കുവെച്ചിരുന്നു. “ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്നാണ് സഹോദരിമാർ തമ്മിലുള്ള ബന്ധം, ഞങ്ങളുടെ ചെറിയ കുഞ്ഞിന്റെ കൈകളിൽ പിടിക്കുമ്പോൾ… ഞാൻ ഒരിക്കൽ കൂടി അമ്മയായത് പോലെ എനിക്ക് തോന്നുന്നു. പ്രസവസമയത്ത് റേച്ചലിന് വേദന സഹിക്കാൻ

കഴിയുമോ എന്ന് ആശ്ചര്യപ്പെട്ടു, പക്ഷേ റേച്ചൽ ആയിരുന്നു ഏറ്റവും ശക്ത. ഇപ്പോൾ ഞങ്ങൾ റെയ്‌നെ കണ്ടുമുട്ടിയ ദിവസം. ഞങ്ങൾക്ക് ഇതിനകം ശക്തമായ ഒരു ബന്ധമുണ്ടെന്ന് എനിക്ക് തോന്നി.തീർച്ചയായും അവൻ ഏറ്റവും വിലപ്പെട്ടവനാണ്, നില ഇപ്പോൾ ഒരു വലിയ സഹോദരിയായി. അവൾ ആദ്യം അവനെ നോക്കി അൽപ്പം ആശയക്കുഴപ്പത്തിലായി, പക്ഷേ അവൾ അവനെ കണ്ട് “വാവൂ” എന്ന് പറയാൻ തുടങ്ങി … ഞാൻ അവരെ നോക്കി, ഒരു അത്ഭുതകരമായ സഹോദരി സഹോദര ബന്ധം വളരുന്നത് ഞാൻ കാണുന്നു. ഈ ചെറിയ മാലാഖയെ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി. മാത്രമല്ല പേളി ഒരു രസകരമായ ഫോട്ടോയും പേളി പങ്കുവെച്ചിരുന്നു.