പുത്തന്‍ ലുക്കില്‍ നില ബേബി: കുഞ്ഞു റിബോച്ചെ.!! ഇത് എന്തായാലും പൊളിച്ചെന്ന് ആരാധകർ | Pearle Maaney shares Nila baby photo

Pearle Maaney shares Nila baby photo:ജനിച്ചതു മുതല്‍ മലയാളികളുടെ മനസ്സില്‍ താരമായി മാറിയിരിക്കുകയാണ് നില മോൾ. നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും കാണാനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും, എന്നാല്‍കാണുന്നവര്‍ക്ക് കണ്ണെടുക്കാനാവാത്തതാണ് പേളി മാണി പങ്കുവെച്ച നില ബേബിയുടെ പുതിയ ചിത്രം. നില ശ്രീനിഷ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വളരെ ക്യൂട്ടായ നില ബേബിയുടെ പുത്തന്‍ ലുക്കിലുളള ചിത്രം പോസ്റ്റ് ചെയ്തത്. മൊട്ട ബോസ് എന്നാണ്

ചിത്രത്തിനു നല്‍കിയ ക്യാപ്ഷന്‍. മൊട്ടയടിച്ചു ചുവന്ന ഷാള്‍ പുതച്ച് കുഞ്ഞു റിബോച്ചെ ആയി മാറിയിരിക്കുകയാണ് നമ്മുടെ നില ബേബി. കാണുബോള്‍ തന്നെ കൗതുകം തോന്നുന്ന ഈ ചിത്രം വളരെ പെട്ടന്നാണ് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുന്നത്. ക്യൂട്ടീ, നില റിബോച്ചെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെയുളളത്. ജനമനസ്സില്‍ അത്രമേല്‍ പ്രിയപ്പെട്ടതായി കഴിഞ്ഞു നില ബേബി. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം

pearle manny srinish

തന്നെ പേളി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാല്‍ മകളുടെ കാര്യം മറച്ചുവെക്കാന്‍ തോന്നിയില്ലെന്നായിരുന്നു പേളി പറഞ്ഞത്. നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നു പറഞ്ഞിരുന്നു. നില ബബിയുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും എപ്പോഴും പങ്കുവെക്കാറുണ്ട്. പേളി പങ്കുവെച്ച നില ബേബിക്കൊപ്പമുള്ള ഒരു വൈകുന്നേരം എങ്ങനെയാണെന്നുള്ള

വീഡിയോയാ 18 ലക്ഷത്തിലധികം പേരാണ് കണ്ടത്. പേരന്‍സായി നിങ്ങളെ ലഭിച്ചതില്‍ നില ബേബി ലക്കിയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. അമ്മമാരുടെ ജീവിതം ഇതാണ്. നിലു വന്നതിന് ശേഷമുള്ള വൈകുന്നേരം ഇങ്ങനെയാണ്. കാത്തുവിന്റെ പാട്ടൊക്കെയിഷ്ടമാണ്. പേളിയുടേയും ശ്രിനിഷ് അരവിന്ദിന്റെയും മകളായ നില ബേബിയെയും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു..