പട്ടുപാവാടയിൽ നിലമോൾ…വിഷുച്ചിത്രങ്ങളിൽ കസറി പേളിയും ശ്രീനിഷും. നിലമോളാണ് താരമെന്ന് പ്രേക്ഷകർ | Pearle Maaney shares vishu celebration photos

ചുറുചുറുക്കും ഊർജ്ജസ്വലതയും കൊണ്ട് വേദികളെ കയ്യിലെടുക്കുന്ന പേളി മാണി പ്രേക്ഷകരുടെ പ്രിയതാരമാണ്. അഭിനേത്രി, അവതാരക, വ്ലോഗ്ഗർ തുടങ്ങി പേളി കൈവെക്കാത്ത മേഖലകളൊന്നും തന്നെയില്ല എന്ന് പറയാം. ബിഗ്ഗ്‌ബോസ് മലയാളം ആദ്യപതിപ്പിന്റെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു പേളി. ഷോയിലെ പേളിയുടെ പ്രണയവും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ബിഗ്‌ബോസ് ഷോയ്ക്കിടയിൽ ചർച്ചയായ പേളി-ശ്രീനിഷ് പ്രണയം ആദ്യമൊക്കെ

ഫേക്ക് ആണെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ എല്ലാ ധാരണകളെയും തിരുത്തിക്കൊണ്ട് ശ്രീനിഷും പേളിയും ജീവിതത്തിൽ ഒന്നായി. ഇരുവരുടെയും ജീവിതത്തിലെ സ്നേഹനിധിയാണ് നിലമോൾ. നില പേളിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രെറ്റി മുഖമാണ്. കുഞ്ഞിലേ തന്നെ സോഷ്യൽ മീഡിയ മുഖമായി മാറിയ നിലമോൾ ഇൻസ്റാഗ്രാമിലും മറ്റും വൈറൽ താരമാണ്. പേളി പങ്കുവെച്ച വിഷു ചിത്രങ്ങളാണ് ഇപ്പോൾ

pearle 11zon

സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പട്ടുപാവാടയും കുട്ടിബ്ലൗസുമണിഞ്ഞ നിലമോൾ അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നിലമോളുടെ ജന്മദിനം. കൊച്ചിയിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. പുതിയ വിഷു ഫോട്ടോചിത്രങ്ങളിൽ നിലക്കൊപ്പം പേളിയും ശ്രീനിഷും കേരള ട്രഡീഷണൽ വേഷങ്ങളിലാണ് എത്തിയിരിക്കുന്നത്.

ഏവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിതങ്ങൾ പകർത്തിയിരിക്കുന്നത്. ഈയിടെ പേളി തന്റെ യൂ ടൂബ് ചാനലിലൂടെ ‘പേളി മാണി ഷോ’ ആരംഭിച്ചിരുന്നു. താരത്തിന്റെ സരസമായ അവതരണശൈലിയും വാചകക്കസർത്തും ഇഷ്ടപ്പെടുന്നവർക്ക് പേളിയുടെ പുതിയ സംരംഭം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പേളി അവതാരകയായി എത്താറുള്ള ഷോകളെല്ലാം ഹിറ്റാകാറാണ് പതിവ്. Pearle Maaney shares vishu celebration photos

Rate this post