മലയാളികൾക്കു ഇഷ്ടപെട്ട രണ്ടുപേർ ; പേർളി വിത്ത് മഞ്ജു കൂടെ കുസൃതിക്കുടുക്ക നിലയും.!! പ്രേക്ഷകരുടെ കയ്യടിവാങ്ങി പേർളി മാണി ഷോ.|Pearle Maaney with Manju Warrier Viral Video Malayalam

Pearle Maaney with Manju Warrier Viral Video Malayalam : മലയാളികളുടെ പ്രിയപ്പെട്ട താരം പേളി മാണി അവതാരക, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ തന്നെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. പേളിയേയും ഭർത്താവ് ശ്രീനിഷിനെയും പോലെ തന്നെ ആരാധകരുടെ പ്രിയങ്കരിയാണ് ഇവരുടെ മകൾ നിലയും.

നില പേളിയുടെ വ്ളോഗുകളിലെല്ലാം തന്നെ നിറ സാന്നിധ്യമാണ്.ഒരു അഭിമുഖത്തിനിടയിൽ നില ഒപ്പിച്ച ഒരു കുസൃതിയെ കുറിച്ച് പറയുകയാണ് പേളി മാണി ഇപ്പോൾ. ഒരു അതിഥി കഴിഞ്ഞ ദിവസം പേളിയുടെയും ശ്രീനിഷിന്റെയും ഫ്ളാറ്റിലേക്ക് എത്തി. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരായിരുന്നു ആ അതിഥി. താരവുമായി ഒരു ചെറിയ ചാറ്റും നടത്തി മഞ്ജുവിനെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തിയ പേളി ഇതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.

മഞ്ജു വാര്യരോട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ആണ് നില പേളിയുടെ മൈക്ക് ഓഫ് ചെയ്ത് കളഞ്ഞത്. കുറേ നേരം കഴിഞ്ഞാണ് നിലയൊപ്പിച്ച കുസൃതി തനിക്ക് മനസ്സിലായതെന്നും പേളി പറയുകയായിരുന്നു.
വീഡിയോയിൽ ഇസ്രായേലിൽ നിന്ന് കൊണ്ടുവന്ന ഒരു കുഞ്ഞു ഗിഫ്റ്റ് നൽകിയ മഞ്ജുവിനെ നില കെട്ടിപ്പിടിക്കുന്നതും കാണാം. “ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ മഞ്ജു ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു.

അതുവഴി വരുമ്പോള്‍ കാണാമെന്നായിരുന്നു ചേച്ചി അപ്പോൾ പറഞ്ഞത്. നിലുവിനെ കാണാനായാണ് മഞ്ജു ചേച്ചി വന്നത്,” മഞ്ജു വാര്യരുടെ വരവിനെ കുറിച്ച് പേളി പറഞ്ഞു.തുനിവ്, ആയിഷ തുടങ്ങിയ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും അനുഭവങ്ങളും മഞ്ജു വാര്യർ ഈ അഭിമുഖത്തിനിടയിൽ പങ്കിട്ടു. താരത്തിന്റെ മകൾ നിലയോടൊപ്പം കളിച്ചും വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു വാര്യർ മടങ്ങിയത്.

Rate this post