വിവാഹ വേദിയിൽ തിളങ്ങി ശ്രീനിഷും പേളിയും; മമ്മൂക്കയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് നില ബേബി.!!

വിവാഹിതരായ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖിന്റെയും ഡോ. അമൃതദാസിന്റെയും വിവാഹ സൽക്കാരം കഴിഞ്ഞ ശനിയാഴ്ച്ച കൊച്ചിയിൽ വച്ച് പ്രൗഢ ഗംഭീരമായ അതിഥികളുടെ സാന്നിധ്യത്തോടെ നടന്നു. അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കാവ്യാ മാധവൻ, നവ്യ നായർ, മംമ്ത മോഹൻദാസ്, രമേഷ് പിഷാരടി, ബിജു മേനോൻ, മിയ ജോർജ്ജ് തുടങ്ങി നിരവധി മോളിവുഡ് താരങ്ങൾ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള എല്ലാവരും ഒരുമിച്ച പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. മകൾ നിലയുമായിയാണ് ദമ്പതികൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ശ്രീനിഷും പേളിയും സിദ്ധിഖിനൊപ്പം നവ ദമ്പതികളുടെ കൂടെ സ്റ്റേജിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ

നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ, ദമ്പതികൾ നിലയേയും ചേർത്തു പിടിച്ച് മമ്മൂട്ടിയോടൊപ്പവും ചിത്രങ്ങൾ പകർത്തിയിരുന്നു. ഇപ്പോൾ, മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കുന്നതിന്റെ മുമ്പുള്ള നിമിഷങ്ങൾ ഒരു റീലായി പങ്കുവെച്ചിരിക്കുകയാണ് ശ്രീനിഷ്. കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ശ്രീനിഷും സാരിയിൽ തിളങ്ങി നിൽക്കുന്ന പേളിയും, ഇരുവരുടെയും ഇടയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന മമ്മൂട്ടിയും, ആരാധകർക്ക്

സന്തോഷം നൽകുന്ന ഒരു മനോഹര കാഴ്ച്ചയായിരുന്നു അത്. ഭീഷ്മ പർവ്വത്തിലെ തീം മ്യൂസിക് ആണ് ശ്രീനിഷ് റീൽ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ ആയി നൽകിയിരിക്കുന്നത്. “മമ്മൂക്കയോടൊപ്പം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച റീൽസ്, ഇതിനോടകം തന്നെ 80 k ലൈക്സ് നേടിയിട്ടുണ്ട്. ശ്രീനിഷ് പങ്കുവെച്ച വീഡിയോക്ക് താഴെ പേളി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം കമന്റ്‌ ചെയ്തതും ശ്രദ്ധേയമായി.

Rate this post