അരി കുതിർത്ത് അരക്കാതെ നല്ല സോഫ്ട് വട്ടയപ്പം തയ്യാറാക്കാം 😋👌 എളുപ്പത്തിൽ തന്നെ സോഫ്‌റ്റും രുചികരവും ആയ വട്ടയപ്പം 👌😍

  1. വറുത്ത അരിപ്പൊടി – 1 കപ്പ്
  2. അവൽ – 1/4 കപ്പ്
  3. തേങ്ങ തിരുമിയത് – 1/2 കപ്പ്
  4. ഏലക്ക – 2 എണ്ണം
  5. പഞ്ചസാര – 4 ടേബിൾസ്പൂൺ
  6. ഈസ്റ്റ് – രണ്ട് നുള്ള്
  7. ഉപ്പ് – അവിശ്യത്തിന്
  8. വെള്ളം – 1 .5 കപ്പ്
  • ഒരു ബൗളിൽ അവൽ അരക്കപ്പ് വെള്ളം ഒഴിച്ച് രണ്ട് മിനിറ്റ് കുതിർക്കാൻ വെക്കുക.
  • മിക്സിയുടെ വലിയ ജാറിൽ അരിപ്പൊടി, കുതിർത്ത അവൽ , തേങ്ങ തിരുമിയത് , ഏലക്ക , പഞ്ചസാര , ഈസ്റ്റ് , ഉപ്പ് , അവിശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക .
  • അരച്ചെടുത്ത മാവ് എട്ട് മണിക്കൂർ പൊങ്ങാൻ വെക്കുക.
  • പൊങ്ങിവന്ന മാവ് ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക .
  • വട്ടയപ്പം പുഴുങ്ങാനുള്ള പാത്രം കുറച്ച് എണ്ണ തേച്ച് ഇഡ്ഡലി പത്രത്തിൽ വെച്ച് പകുതി മാവ് ഒഴിച്ച് കൊടുക്കുക . ശേഷം പതിനഞ്ച് മിനിറ്റ് മീഡിയം ഫ്ലയിമിൽ പുഴുങ്ങി എടുക്കുക. സ്വാദിഷ്ടമായ വട്ടയപ്പം റെഡി ആയി. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം .

Note – കശുവണ്ടി , മുന്തിരിങ്ങ വറുത്ത് ചേർക്കുന്നെങ്കിൽ , മാവ് ഒഴിച്ച് മൂന്ന് മിനിറ്റ് പുഴുങ്ങി ശേഷം മുകളിൽ ഇട്ടുകൊടുക്കുക അപ്പോൾ താഴ്ന്ന് പോകില്ല. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Saranya’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Saranya’s Recipes