പത്തുമണി ചെടികളുടെ മഴക്കാല സംരക്ഷണം.!! ഇങ്ങനെ ചെയ്താൽ മഴക്കാലത്തും ഇനി പൂക്കൾ കൊണ്ട് നിറയും.👌👌

പത്തുമണി ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ വളരെ അധികം ഭംഗിയാണ് അല്ലെ.. വളരെ ചെലവ് കുറഞ്ഞതും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതുമായ മനോഹരമായ ഒരു ചെടിയാണ് പത്തുമണി. വിവിധയിനം ഇനങ്ങൾ ലഭ്യമാണ്. കൂടുതൽ പരിചരണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും ധാരാളം പൂക്കൾ ഉണ്ടായി പൂന്തോട്ടം മനോഹരമാക്കാൻ ഇവക്ക് പ്രത്യേക കഴിവുണ്ട്.

അത്യാവശ്യത്തിന് മാത്രം നനയും നല്ലവണ്ണം സൂര്യപ്രകാശത്തിന്റെ ലഭ്യതയുമാണ് തഴച്ചു വളരാനും പൂക്കൾധാരാളം ഉണ്ടാകാനും ശ്രദ്ധിക്കേണ്ടത്.പ്രത്യേക വളങ്ങൾ ഒന്നുമില്ലെങ്കിലും നല്ല സൂര്യപ്രകാശം ലഭിച്ചാൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നു. എന്നാൽ മഴക്കാലം ഇവയെ കാര്യമായി ബാധിക്കാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചെടികൾ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്.

അതിനെ പ്രതിരോധിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ മഴ ലഭിക്കാത്തിടത്തേക്ക് മാറ്റിവെക്കലാണ് ആദ്യം ചെയ്യേണ്ടത്. ഫംഗൽ രോഗങ്ങൾ കൂടുതലായി വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ വിപണിയിൽ നിന്നും വാങ്ങുന്ന ഏതെങ്കിലും ആന്റിഫംഗൽ പൗഡറുകൾ വെള്ളത്തിൽ കലക്കി തെളിച്ചു കൊടുക്കയോ നീം ഓയിൽ, വെളുത്തുള്ളി, ബാർ സോപ് തുടങ്ങിയവയുടെ മിശ്രിതം 15 ദിവസത്തിനിടക്ക് സ്പ്രൈ ചെയ്തു കൊടുക്കുന്നതും നല്ലതാണ്.

കൂടുതൽ അറിവുകൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rees Roots and Buds ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.