ഈ കുട്ടി സഹോദരങ്ങളെ മനസ്സിലായോ ? ചിത്രം കണ്ട് അതിശയത്തോടെ ആരാധകർ.!!

മലയാള സിനിമാ ലോകത്തിന്റെ സ്വന്തം താര പുത്രനും യുവ ഗ്ലാമറസ്‌ താരവുമാണല്ലോ പ്രണവ് മോഹൻലാൽ. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ അച്ഛനായ മോഹൻലാലിന്റെ പാത പിന്തുടർന്ന് കൊണ്ട് അഭിനയ ലോകത്തെത്തിയ താരം നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. തുടർന്ന് ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ആദി” എന്ന ചിത്രത്തിലൂടെ മലയാളത്തിലെ

യുവ നായകനിരയിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു താരം. എന്നാൽ ഈയൊരു സിനിമക്ക് ശേഷം അഭിനയത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” ഹൃദയം” എന്ന ചിത്രത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള അഭിനയമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. പ്രണവിന് പുറമേ കല്യാണി പ്രിയദർശൻ, ദർശന എന്നിവർ കഥാപാത്രങ്ങളായി

pranav mohanlal cildhood photo

എത്തിയ ഈയൊരു സിനിമ വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയായിരുന്നു നേടിയിരുന്നത്. മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമാലോകത്ത്‌ പ്രണവിന്റെ താരമൂല്യം ഏറെ ഉയരുകയും നിരവധി ആരാധകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലെയുള്ളവയിൽ അത്രതന്നെ സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്.

അതിനാൽ തന്നെ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു കുട്ടിക്കാല നൊസ്റ്റു ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വളരെ വേഗം ഇടം പിടിക്കുകയും ചെയ്തിരുന്നു. രണ്ട് കുഞ്ഞു കുട്ടികളുടെ പഴയ ഒരു ഫോട്ടോയായായിരുന്നു താരം പങ്കുവെച്ചിരുന്നത് എന്നതിനാൽ ഇവർ ആരാണെന്ന് ആരാധകർക്ക് എളുപ്പം മനസ്സിലായിട്ടില്ലായിരുന്നു. തുടർന്നാണ് ഇത് തന്റെ സഹോദരിയായ വിസ്മയക്കൊപ്പം നിൽക്കുന്ന പ്രണവിന്റെ പഴയകാല ചിത്രങ്ങളിൽ ഒന്നാണെന്ന് ആരാധകർ മനസ്സിലാക്കുന്നത്.

Rate this post