കൂറ്റൻ പാറയിലൂടെ റോപ്പ് പോലുമില്ലാതെ ഈസിയായി കയറി പ്രണവ്.!! നെഞ്ചിടിപ്പോടെ ആരാധകർ |Pranav Mohanlal rock climbing video
Pranav Mohanlal rock climbing video: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. താര ജാടകൾ ഒന്നും ഇല്ലാതെ തന്റെ കാര്യം നോക്കി നടക്കുന്ന പ്രണവിനെ ആരാണ് ഇഷ്ടപ്പെടാത്തത്. അഭിനയം എന്നതിലുപരി നാടുകൾ കണ്ടും അവിടെയുള്ള ജന ജീവിതങ്ങൾ പഠിച്ചും സാഹസികത കാണിച്ചും നടക്കാനാണ് പ്രണവിന് ഇഷ്ടം. 2002 ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് അഭിനയലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് 2018 ൽ ആദി എന്ന
ചിത്രത്തിലൂടെ നായകനായുള്ള രംഗപ്രവേശം. കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലെ കുഞ്ഞു കുഞ്ഞാലിയുടെ അഭിനയം ഏവരുടെയും മനസ്സ് നിറച്ചിരുന്നു. 2002 ൽ ഏറ്റവും പുതിയതായി പ്രണവ് അഭിനയിച്ച് തകർത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ബോക്സോഫീസ് വിജയ ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മാറുകയും ചെയ്തു. ഇക്കഴിഞ്ഞ ഇടയ്ക്ക് വിനീത് ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യം ഏറെ ശ്രദ്ധ നേടിയതാണ്.
അവന് ഇടാൻ അധികം പ്രൗഢിയുള്ള ഡ്രസ്സുകൾ ഒന്നുമില്ല. അന്ന് ഷൂട്ടിംഗ് സൈറ്റിൽ വന്നപ്പോൾ ആദിയിൽ അവൻ ഉപയോഗിച്ചിരുന്ന അതേ ടീ ഷർട്ടും ഇട്ടു കൊണ്ടാണ് വന്നത്. ഒരു ദിവസം പുതിയ ടീ ഷർട്ടും പാൻസും ഇട്ടു വന്നപ്പോൾ ഷൂട്ടിംഗ് സെറ്റിൽ ഉള്ളവരെല്ലാം അവനെ അത്ഭുതത്തോടെ നോക്കി. കാരണം ആരും പ്രണവിനെ അങ്ങനെ കണ്ടിട്ടില്ലല്ലോ…അത്രയധികം ലളിതമായ ജീവിതമാണ് പ്രണവ് മോഹൻലാലിന്റേത്. വലിയ കുന്നുകളും മലകളും ജന കൂട്ടങ്ങളും
കാണുമ്പോൾ അവിടെ തിരഞ്ഞാൽ പ്രണവിനെ കാണാൻ സാധിക്കും. ഇപ്പോഴിതാ പ്രണവിന്റെ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വലിയ ഉയരത്തിലുള്ള ഒരു പാറക്കെട്ടുകളിലൂടെ മുകളിലേക്ക് എത്തി പിടിച്ചു കേറുന്ന പ്രണവിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. യാതൊരുവിധ സേഫ്റ്റി ഉപകരണങ്ങളുമില്ലാതെ ആണ് പ്രണവ് ചെങ്കുത്തായ പാറയിലൂടെ മുകളിലേക്ക് കയറുന്നത്. സേഫ്റ്റി ഉപകരണങ്ങൾ ഒന്നുമില്ലാതെ ഇത്തരത്തിലുള്ള മല കയറ്റങ്ങൾ പ്രണവിന്റെ ആരാധകരെ പേടിപ്പിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.