വേർപാടിന്റെ ദൂരം സഹിക്കാനാവാതെ പ്രാർത്ഥന.!! ലണ്ടനിൽ നിന്ന് പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ |Prarthana Indrajith Emotional Viral Video
Prarthana Indrajith Emotional Viral Video: മലയാളികളുടെ പ്രിയ താരദമ്പതിമാരാണ് പൂർണിമയും ഇന്ദ്രജിത്തും. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയവർ. നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെത് ഒരു താര കുടുംബമാണ്. ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാകുന്നത് 2002ലാണ്. ഇരുവരുടെയും ഒരു പ്രണയവിവാഹം കൂടിയായിരുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത് പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും.പ്രാർത്ഥന നല്ലൊരു പാട്ടുകാരി കൂടിയാണ് രണ്ടു മക്കളുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ആരാധകർ അവയെല്ലാം ഏറ്റെടുക്കുകയും ചെയ്യുന്നു.
ഈയടുത്ത് പ്രാർത്ഥന ലണ്ടനിൽ ഉപരിപഠനത്തിനായി പോയത് വളരെ വലിയ വാർത്തയായിരുന്നു. ലണ്ടനിൽ എത്തിയശേഷം അമ്മയെയും അനിയത്തിയെയും വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്ന് പ്രാർത്ഥന സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സംഗീതത്തിൽ ഉപരിപഠനം നേടാനാണ് വിദേശത്തേക്ക് പോയത്. ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിൽ ആണ് പ്രാർത്ഥന ഇപ്പോൾ ഉള്ളത്. വളരെ വൈകാരികമായ യാത്രയയപ്പ് ആയിരുന്നു പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്നും ലഭിച്ചത്.ലണ്ടനിൽ പ്രാർത്ഥനയെ വരവേൽക്കാൻ അച്ഛനായ ഇന്ദ്രജിത്ത് ഉണ്ടായിരുന്നു. സിനിമാ
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിൽ എത്തിയതായിരുന്നു താരം. മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി,ഹെലൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.ഹെലൻ എന്ന ചിത്രത്തിലെ താരാപദമാകെ എന്ന ഗാനത്തിന് സൈമ അവാർഡ് മികച്ച ഗായികുള്ള പുരസ്കാരം പ്രാർത്ഥന നേടിയിരുന്നു. ഇപ്പോഴിതാ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മറ്റൊരു വീഡിയോ ആണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്. പ്രാർത്ഥനയ്ക്ക് തന്റെ സഹോദരിയായ നക്ഷത്രയെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.
പാത്തു,നാച്ചു എന്നാണ് ഇരുവരെയും സ്നേഹത്തോടെ വിളിക്കാറുള്ളത്. ” Love you like oxygen ” എന്ന ഗാനമാണ് വീഡിയോക്ക് ബാഗ്രൗണ്ട് ആയി വെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ” love you like oxygen, missing my baby too much ” എന്ന ക്യാപ്ഷൻ കൊടുത്തിരിക്കുന്നു.ഈ ക്യാപ്ഷനിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും എത്രമാത്രം പ്രാർത്ഥനയ്ക്ക് നക്ഷത്രയെ മിസ്സ് ചെയ്യുന്നുണ്ടെന്ന്. നക്ഷത്രമായുള്ള നല്ല നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.