അനിയത്തിയെ മിസ് ചെയ്യുന്നുണ്ടോ ? അനിയത്തി നക്ഷത്രക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പ്രാർത്ഥന ഇന്ദ്രജിത്ത് |Prarthana Indrajith shares cute photo with her sister

Prarthana Indrajith shares cute photo with her sister: താര ദമ്പതികൾ ആയ പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും മക്കൾ ആണ് പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും. താര പുത്രി മാത്രമല്ല മലയാള സിനിമയിൽ പിന്നണി ഗായികയായും പ്രാർത്ഥന ഇന്ദ്രജിത് തിളങ്ങിയിട്ടുണ്ട്. മോഹൻലാൽ എന്ന ചിത്രത്തിൽ ലാലേട്ടാ എന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആയിരുന്നു. പിന്നീട് പല സിനിമകളിലും പ്രാർത്ഥന പാടിയിട്ടുണ്ട്. പാടുക മാത്രമല്ല പാട്ടുകൾ സ്വന്തം ആയി എഴുതുകയും ആലപിക്കാറുമുണ്ട്‌. അത് എല്ലാം

സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ കുടുംബം, കുടുംബ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പ്രാർത്ഥന ഇന്ദ്രജിത് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തന്റെ സഹോദരി നക്ഷത്രയെ ചേർത്തുപിടിച്ചു കവിളിൽ ചുംബിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ‘ഫോറെവർ ലവർ’ എന്ന അടിക്കുറുപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തരിക്കുന്നത്.

indrajith family

നക്ഷത്രയുമൊത്തുള്ള മൂന്ന് ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഉപരിപഠനത്തിനായി പ്രാർത്ഥന ഇപ്പോൾ യു.കെ യിലാണ്. ബന്ധുക്കളോട് യാത്ര പറഞ്ഞ് കരയുന്ന വീഡിയോ വളരെ വൈറൽ ആയിരുന്നു. ഇതിന് ശേഷം മകൾ പ്രാർത്ഥനയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങൾ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നക്ഷത്രയാണ് താരത്തിന്റെ എല്ലാം ഒപ്പം ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതും നക്ഷത്ര തന്നെ. പിന്നീട് പൂർണിമ

നക്ഷത്രയുമൊത്തുള്ള പ്രാർത്ഥനയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആകുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സഹോദരി സ്നേഹം ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. മല്ലിക സുകുമാരന്റെ കുടുംബത്തിൽ കൊച്ചു മകൾ അലംകൃത ഒഴിച്ച് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവം തന്നെയാണ്. പ്രാർത്ഥനയും നക്ഷത്രയും എല്ലാം ഈ പ്രായത്തിലെ സോഷ്യൽ മീഡിയ കൈയടക്കി കഴിഞ്ഞു. അവിടെ എത്തിയപ്പോൾ അനിയത്തി നക്ഷതയെ മിസ് ചെയ്യുന്നുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് ഈ പുത്തൻ പോസ്റ്റ്. ഇനി തനിക്കു അടികൂടാൻ ഇപ്പൊൾ ആരുമില്ലാതായോ എന്ന തരത്തിലുള്ള രസകരമായ കമ്മെന്റുകൾ ആണ് മുഴുവൻ.