നിറമിഴികളോടെ മകളെ യാത്രയാക്കി പൂര്‍ണിമ.!! ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയ പ്രാർത്ഥന ഇന്ദ്രജിത്ത് പങ്കുവെച്ച പുതിയ വീഡിയോ വൈറൽ |Prarthana Indrajith story viral

Prarthana Indrajith story viral: വളരെ കുറച്ചു മലയാളം സിനിമകളിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് പൂർണിമ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്ത് ആണ് ഭർത്താവ്. ഒരു സിനിമകുടുംബമാണ് പൂർണിമയുടെത്. ഒരുകാലത്ത് സിനിമാമേഖലയിൽ സജീവമായിരിക്കുകയും പിന്നീട് വിവാഹശേഷം അഭിനയജീവിതത്തിൽ ഇടവേള എടുക്കുകയായിരുന്നു. രണ്ട് മക്കളാണ് പൂർണ്ണമിക്കും ഭർത്താവ് ഇന്ദ്രജിത്തിനും. പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും. ഇരുവർക്കും ആരാധകർ ഏറെയാണ്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരാണ് പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും. കഴിഞ്ഞദിവസം പ്രാർത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. “ഹാർഡസ്റ്റ് ഗുഡ് ബൈ “എന്ന പേരിലായിരുന്നു ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. വിദേശത്ത് പഠിക്കാൻ പോവുകയാണ് പ്രാർത്ഥന എന്ന് കമന്റുകളിൽ നിന്നുമാണ് പിന്നീട് വ്യക്തമായത്. കുടുംബത്തോട് യാത്ര പറഞ്ഞു കരയുന്ന

prarthana indrajith

പ്രാർത്ഥനയാണ് ഈ വീഡിയോയിൽ ഉള്ളത്. ഇപ്പോൾ ഇതാ ലണ്ടനിൽ എത്തിയ അമ്മ പൂര്‍ണിമയും നക്ഷത്രയും തന്നെ യാത്രയാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. “ഐ ലവ് യു” എന്ന് പറഞ്ഞുകൊണ്ട് പൂർണിമ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന വീഡിയോയും “ഐ ലവ് യു എയ്ഞ്ചൽ ബേബി” എന്ന് പറഞ്ഞുകൊണ്ട് നക്ഷത്രക്കൊപ്പം ഉള്ള വീഡിയോയുമാണ് പ്രാർത്ഥന പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് എവിടെ എന്ന നിരവധി

ചോദ്യങ്ങൾ വന്നിരുന്നു എന്നാൽ ഇന്ദ്രജിത്ത് ലണ്ടനിൽ ആണ് ഉള്ളത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ദ്രജിത്ത് ലണ്ടനിൽ എത്തിയത്. പ്രാർത്ഥനയുടെ ഉപരിപഠനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കിയ ശേഷമാണു ഇനി ഇന്ദ്രജിത്ത് മടങ്ങി വരുക. നക്ഷത്രയെയും അമ്മ പൂര്‍ണിമയെയും വളരെയധികം മിസ്സ് ചെയ്യുന്നു എന്നതിന്റെ വേദനയിലാണ് പ്രാർത്ഥന. ലണ്ടനിൽ എത്തി ഇവിടുന്ന് കൊണ്ടുപോയ പെട്ടിയുടെ ചിത്രവും പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Rate this post