“ഹാർഡെസ്റ്റ് ഗുഡ് ബൈ”. തന്റെ പ്രിയപ്പെട്ടവരെയെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പ്രാർത്ഥന ഇന്ദ്രജിത്ത്. ഇനിയെന്ന് കാണുമെന്ന് ആരാധകർ | prarthana Indrajith Travel video
Prarthana Indrajith Travel video: മലയാള സിനിമാ ലോകത്തെ പ്രിയ താര പുത്രിമാരിൽ ഒരാളാണല്ലോ പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ എന്നതിലുപരി സമൂഹ മാധ്യമങ്ങളിൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ പ്രാർത്ഥനക്ക് നൽകാറുള്ളത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും നിമിഷ നേരം
കൊണ്ട് തന്നെ ശ്രദ്ധ നേടാറുണ്ട്. നിരവധി സ്റ്റൈലിഷ് കോസ്റ്റ്യൂമുകളിലും മോഡേൺ ലുക്കിലുമുള്ള ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്, മാത്രമല്ല അമ്മ പൂർണിമക്കൊപ്പവുമുള്ള സ്റ്റൈലിഷ് ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. അമ്മയും അച്ഛനും അഭിനയത്തിൽ തിളങ്ങിയപ്പോൾ നൃത്തത്തിലും സംഗീതത്തിലുമാണ് പ്രാർത്ഥനയുടെ താല്പര്യം. മാത്രമല്ല മലയാളത്തിൽ ഒപ്പം നിരവധി തമിഴ്
സിനിമകളിലും പിന്നണി ഗായികയായി പ്രാർത്ഥന തിളങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തന്റെ ഉറ്റ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞിറങ്ങുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. അപ്പൂപ്പൻ അമ്മൂമ്മ മറ്റു കുടുംബക്കാർ എന്നിവർക്കൊപ്പം തന്റെ ഫ്രണ്ട്സിനോടും ഏറെ വിഷമത്തിൽ യാത്ര പറയുന്ന പ്രാർത്ഥനയെ വീഡിയോയിൽ
കാണാവുന്നതാണ്. “ഹാർഡസ്റ്റ് ഗുഡ് ബൈ” എന്ന അടിക്കുറിപ്പിൽ പങ്കുവച്ച ഈ ഒരു വീഡിയോക്ക് താഴെ ആരാധകരുടെ നിരവധി ചോദ്യങ്ങളും കാണാവുന്നതാണ്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ് പ്രാർത്ഥന എന്നാണ് ആരാധകരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. ഇനിയെന്നാണ് തിരിച്ചു വരവ് എന്നും, മലയാള സിനിമ നിങ്ങൾക്കായി കാത്തിരിക്കുകയാണ് എന്നുമുള്ള നിരവധി കമന്റുകളോടൊപ്പം ഇതൊരു പുതിയ തുടക്കം ആകട്ടെ എന്നുള്ള ആശംസകളും വീഡിയോക്ക് താഴെ കാണാവുന്നതാണ്.