നിറവയറിൽ കിടിലൻ ഫോട്ടോഷൂട്ടുമായി പ്രീന- അനുരാജ് ദമ്പതികൾ. വളക്കാപ്പ് ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ | Preena Anuraj valakkappu photos

Preena Anuraj valakkappu photos :സമൂഹ മാധ്യമങ്ങളായ ടിക് ടോക്കും ഇൻസ്റ്റഗ്രാം റീൽസും ഉപയോഗിക്കുന്ന ഏതൊരാൾക്കും സുപരിചിതമായ നാമമാണല്ലോ പ്രീന അനുരാജ്. ഒരു കുടുംബ പശ്ചാത്തലത്തിലും അല്ലാതെയും നടക്കുന്ന രസകരമായ സംഭവങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇവരുടെ ഹ്രസ്വ കോമഡി വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. ടിക്ടോക്കിലൂടെ ചെറു വീഡിയോകളുമായി വന്ന ഈ ദമ്പതികൾ പിന്നീട്

സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെയും വൈറൽ കപ്പിൾസ് ആയി മാറുകയായിരുന്നു. വ്യത്യസ്തമായ കണ്ടന്റുകളും ആശയങ്ങളുമായി ഇവർ ഓരോ തവണ വീഡിയോകളുമായി എത്തുമ്പോഴും ഇവരുടെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. മാത്രമല്ല ഇവരുടെ കുടുംബ വിശേഷങ്ങളും മറ്റും ഇവർ പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ ഇവരുടെ കുടുംബവും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങൾ വഴി

preena anuraj valakkapp

പലപ്പോഴും തങ്ങളുടെ പുത്തൻ വിശേഷങ്ങൾ പങ്കു വെക്കാറുള്ള പ്രീന – അനുരാജ് ദമ്പതികൾ ഇപ്പോഴിതാ തങ്ങളുടെ പുതിയൊരു വിശേഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിലേക്ക് മൂന്നാമതായി ഒരു കുഞ്ഞ് അതിഥി കൂടി വരുന്നുണ്ടെന്ന ശുഭ വാർത്തയും ഇവർ പങ്കുവെക്കുന്നുണ്ട്. ” ഞാൻ ഉടനെ തന്നെ വരുന്നു എന്നൊരു സന്ദേശം എന്റെ ഉദരത്തിൽ നിന്നും ലഭിച്ചു” എന്ന അടിക്കുറിപ്പിൽ തന്റെ കിടിലൻ വളക്കാപ്പ്

ചിത്രങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല മഞ്ഞ നിറത്തിലുള്ള കോസ്റ്റ്യൂമുകളിൽ ഭർത്താവായ അനുരാജിനൊപ്പവും രണ്ടു മക്കൾക്കൊപ്പവും നിൽക്കുന്ന കുടുംബ ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്. ഈയൊരു ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ക്ഷണനേരം കൊണ്ട് വൈറലായി മാറുകയും ചെയ്തിരുന്നു, മാത്രമല്ല നിറവയറിലും ഈ മഞ്ഞ നിറത്തിലും തങ്ങളുടെ പ്രിയ താരം അതീവ സുന്ദരിയായിരിക്കുന്നു എന്ന തരത്തിലുള്ള ആരാധകരുടെ കമന്റുകളും ചിത്രങ്ങൾക്ക് താഴെ കാണാവുന്നതാണ്.