മകൾ അല്ലി തൻ്റെ ഒരു സിനിമയും ഇതുവരെ കണ്ടിട്ടില്ല; കാരണം വ്യക്തമാക്കി നടൻ പൃഥ്വിരാജ്.| Prithviraj about daughter Alankrita Prithviraj.
ജനിക്കുമ്പോള്‍ മുതല്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് സിനിമാ താരങ്ങളുടെ മക്കള്‍. താര കുടുംബത്തിലെ വിശേഷങ്ങളറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അറിയാനും കഴിയാറുണ്ട്. സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരങ്ങള്‍ വാചാലരാവാറുണ്ട്. ഇപ്പോഴിതാ ഒരു നടന്‍ എന്ന നിലയില്‍ മകളെ എങ്ങിനെയാണ് കണ്‍വിന്‍സ്
ചെയ്യുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ പൃഥ്വിരാജ്. തന്റെ ഒരു സിനിമ പോലും മകള്‍ അലംകൃത ഇതുവരെയും കണ്ടിട്ടില്ലെന്നും, അത് വേറൊന്നും കൊണ്ടല്ല, അവള്‍ കാണുന്ന കണ്ടന്റ്, പ്രോഗ്രസീവിലി അതിലേക്ക് ഇന്‍ട്രഡ്യൂസ് ചെയ്യണം എന്ന ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട് എന്നത് കൊണ്ടാണ് എന്നാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ‘ജനഗണ മന ‘ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ കൊടുക്കുന്നതിനിടയിലാണ് നടൻ പൃഥ്വി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അതിന്

വ്യക്തമായ കാരണവും നടൻ പൃഥ്വിരാജ് പറയുന്നുണ്ട്. ഇപ്പോള്‍ അല്ലി സ്‌ക്രീനിന് മുന്നില്‍ ഇരിയ്ക്കുന്നത് തന്നെ വളരെ കുറവാണെന്നും, കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷം സ്‌കൂളിലെ ക്ലാസുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലായത് കൊണ്ട് അതിനുശേഷം ഞങ്ങള്‍ കൊടുക്കാറില്ലെന്നും നടൻ പറഞ്ഞു. മാത്രവുമല്ല, ഇപ്പോള്‍ അവള്‍ക്ക് കുറച്ച് അധികം താത്പര്യം പുസ്തകങ്ങളോടാണെന്നും, ഒരു പക്ഷെ അതും മാറിയേക്കാമെന്നും, അങ്ങനെ പ്രോഗ്രസീവിലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രഡ്യൂസ് ചെയ്യപ്പെടണം
എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നു. അച്ഛന്റെ സിനിമ എന്താണ് എന്നെ കാണിക്കാത്തത് എന്ന് അവള്‍ ചോദിക്കാറുണ്ടെന്നും, അപ്പോൾ അത് കുട്ടികള്‍ കാണേണ്ട എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഒരു ഡിമാന്റ് വച്ചു എന്നും, എന്നാല്‍ അച്ഛൻ കുട്ടികള്‍ കാണുന്ന ഒരു സിനിമ ചെയ്യൂ എന്നാണ് ആ ഡിമാൻഡ് എന്നും നടൻ പറയുന്നു. അല്ലി അത് പറഞ്ഞ് പറഞ്ഞ്, ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ടെന്നും, ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ അങ്ങനെ ഒരു സിനിമയും ഉണ്ടെന്നും നടൻ പൃഥ്വിരാജ് പറയുന്നു. | Prithviraj about daughter Alankrita Prithviraj.