നിങ്ങളോടപ്പമുള്ള ഈ യാത്ര ഏറ്റവും പ്രിയപ്പെട്ടതാണ്.!!പൃഥ്വിരാജിന് പിറന്നാൾ ആശംസകളറിയിച്ച് ഭാര്യ സുപ്രിയ മേനോൻ|Prithviraj Birthday Celebration With Wife

Prithviraj Birthday Celebration With Wife: മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട യുവ നടന്മാരിലൊരാളാണ് നമ്മുടെ പൃഥ്വിരാജ് ഇന്ന് അദ്ദേഹം തന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ദിവസത്തിൽ ഭാര്യയായ സുപ്രിയ മേനോൻ ഭർത്താവിന് എല്ലാവിധ ഐശ്വര്യങ്ങളും നേർന്നു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് അപ്ലോഡ് ചെയ്തിരിക്കുകയാണ്. പ്രിത്വിരാജ് തന്റെ ഭാര്യയുടെ കൂടെ കേക്ക് മുറിച് പിറന്നാളാഘോഷിക്കുന്ന ചിത്രവുമുണ്ട് കൂട്ടത്തിൽ. 25 ഏപ്രിൽ 2011ൽ ആണ് സുപ്രിയയുമായുള്ള നടൻ പൃഥ്വിരാജിന്റെ വിവാഹം നടക്കുന്നത്. പാലക്കാട്‌ വെച്ച്

നടന്ന ഒരു സ്വകാര്യ പരിപാടിയിൽ വെച്ചാണ് വർഷങ്ങൾ നീണ്ടു നിന്ന ഇവരുടെ പ്രണയം പൂവണിയുന്നത്. വിവാഹത്തിന് ശേഷം പതിനഞ്ചാമത്തെ പിറന്നാളാണ് ഇരുവരും ചേർന്ന് ആഘോഷിക്കുന്നത്. മലയാളത്തിലെ പവർ കപ്പിൾസിൽ ഒന്നാമതാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഈ അടുത്ത് നടന്ന ഒരു ഇന്റർവ്യൂവിൽ ഇരുവരും പരിചയപ്പെട്ടതിനെ കുറിച്ച് സുപ്രിയ വിവരിച്ചിട്ടുണ്ട് എൻ ഡി ടി വി യിൽ ജർണലിസ്റ്റ് ആയി വർക്ക്‌ ചെയ്യുന്ന സമയത്ത് തനിക്ക് ലഭിച്ച ഒരു അസ്സയിന്മെന്റിന്റെ ഭാഗമായിട്ടാണ് ഇവർ

രണ്ട് പേരും പരിചയപ്പെടുന്നത്. പരിചയപ്പെട്ടു കുറച്ച് നാളുകൾക്ക് ശേഷം തന്നെ രണ്ടുപേരും ഇഷ്ടത്തിലാവുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. 2014ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മുംബയിൽ ആയിരുന്ന സുപ്രിയ വിവാഹത്തിന് ശേഷം കേരളത്തിലേക്ക് വരികയായിരുന്നു. വിവാഹത്തിന് മുമ്പ് മലയാളികൾക്ക് തികച്ചും അപരിചിതമായ മുഖമായിരുന്നു സുപ്രിയയുടേത്. എന്നാൽ ഇന്ന് സുപ്രിയ മലയാളത്തിന്റെ പ്രിയ മരുമകളാണ്. പൃഥ്വിയുടെ ജീവിതത്തിൽ

മാറ്റങ്ങൾ വരുത്തുകയും എല്ലാ സന്തോഷത്തിലും വിഷമത്തിലും കൂടെ നിന്ന് പൃഥ്വിയെ നല്ലൊരു നടനും കുടുംബസ്ഥനും ആക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ച ആളാണ് സുപ്രിയ. ഇന്ന് പ്രിയ ഭർത്താവിന്റെ നാല്പാതം പിറന്നാൾ ദിവസത്തിൽ ഒരുമിച്ചുണ്ടായ എല്ലാ നിമിഷങ്ങളും ഉയർച്ചകൾക്കും താഴ്ചകൾക്കും ഇനി ഉണ്ടാവാൻ പോവുന്ന സുന്ദര നിമിഷങ്ങൾക്കും നന്ദി പറയുകയാണ്.