ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷനിൽ അമ്പരപ്പിക്കുന്ന കസ്റ്റമൈസേഷനുമായി ജി 63 .!! പൃഥ്വിയുടെ കാർ ഷോകേസിക്ക് ഈ കരുത്തൻ വാഹനം കൂടി |Prithviraj New Car Mercedes Benz G63 Amg Suv
Prithviraj New Car Mercedes Benz G63 Amg Suv: പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത താരമാണ് പൃഥ്വിരാജ്. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കായി ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. പൃഥ്വിയുടെ ഓരോ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. സോഷ്യൽ മീഡിയയിൽ നിൽക്കുകയാണ് താരം. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ആഡംബര കാറുകളളോട് വലിയ പ്രണയമാണ് താരത്തിന്.ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷനിൽ അമ്പരപ്പിക്കുന്ന
കസ്റ്റമൈസേഷൻ ചെയ്ത ജി 63 ഇനി പൃഥ്വിക്കു സ്വന്തമാണ്.ഈയൊരു സ്പെസിഫിക്കേഷനുള്ള സ്പോർട് സ്യൂടിലിറ്റി വാഹനത്തിന് കേരള നിരത്തിൽ നാലര കോടി രൂപയോളം വിലവരും. കരുത്തനായൊരു എസ്.യു.വിയാണ് ആഡംബര കാറുകളുടെ സുൽത്താനായ പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്.വാഹന പ്രേമികളെ ലഹരി പിടിപ്പിക്കുന്ന തരത്തിലുള്ള മോഡൽ എസ് യു വി, പ്രി ഓൺഡ് കാറുകളുടെ സൂപ്പർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്ന് ഇത് രണ്ടാം തവണയാണ് പൃഥ്വിരാജ് കാർ സ്വന്തമാക്കുന്നത്.
നേരത്തെ ലംബോർഗിനിയുടെ ആഡംബര എസ്.യു.വി ആയ ഉറുസ് റോയൽ ഡ്രൈവിൽ നിന്നു വാങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ വാർത്തയായിരുന്നു.എമറാൾഡ് മെറ്റാലിക് ഗ്രീൻ നിറത്തിലുള്ള കാറാണ് നടനും
സംവിധായകനും നിർമാതാവുമായ പൃഥ്വി വാങ്ങിയിരിക്കുന്നത് . ഉറുമ്പ്, റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഓടി, ബിഎംഡബ്ല്യു, ലംബോർഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാർ ഷോകേസിക്ക് ഈ കരുത്തൻ വാഹനം കൂടി എത്തുകയാണ്.രാജ്യത്ത് ഏറ്റവും അധികം ഡിമാന്റുള്ള
എസ്.യു.വി ലക്ഷ്വറി കാറുകൾ കേരളത്തിൽ അവതരിപ്പിച്ച റോയൽ ഡ്രൈവിൽ, മേഴ്സിഡസ് ബെൻസ് ജി 63, വോഗ്, തുടങ്ങിയ മറ്റു വാഹനങ്ങൾ വില്പനയ്ക്കുണ്ട്. വാഹനപ്രേമികൾ സ്വന്തമാക്കാനാഗ്രഹിക്കുന്ന ആഡംബരകാറുകളുടെ മികച്ച സെലക്ഷനുള്ള ഷോറൂമാണ് റോയൽ ഡ്രൈവ്.