തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററിന് 8 വയസ്സ്.!! മകൾ അല്ലിക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് | Prithviraj Sukumaran daughter birthday

Prithviraj Sukumaran daughter birthday: മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് പൃഥ്വിരാജ്. എക്കാലത്തെയും മികച്ച ഹിറ്റുകൾ വാരിക്കൂട്ടി മുന്നേറുകയാണ് താരം. 2011 ഏപ്രിൽ 25 ന് ആയിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോന്റെയും വിവാഹം. 2014 ൽ ആയിരുന്നു മകൾ അലംകൃതയുടെ ജനനം. ഇപ്പോഴിതാ പൃഥ്വിരാജും ഒപ്പം ഭാര്യ സുപ്രിയയും എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതയ്ക് ആശംസകളുമായി

സോഷ്യൽ മീഡിയയിൽ. ‘ദാദയുടെ ഏറ്റവും വലിയ ബ്ലോക്കബസ്റ്ററിനു, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്’ എന്ന തുടങ്ങുന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഒപ്പം അല്ലിയുടെ വക എല്ലാവർക്കും ഓണാംശസകൾ എന്നും കുറിച്ചു. അല്ലിയും ഭാര്യ സുപ്രിയയും പൃഥ്വിരാജും ഒരുമിച്ച് നിൽക്കുന്ന കുടുംബ ഫോട്ടോയും അല്ലിയുടെ തന്നെ ഒരു ഡെസേർട് ചിത്രവും ഇൻസ്റ്റാഗ്രാമിൽ

കുറിപ്പോടുകൂടി പങ്കുവെച്ചു. കൂടാതെ ദാദയുടെ പിറന്നാൾ ആശംസക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള അല്ലിയുടെ ഒരു കുറിപ്പ് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമാണെങ്കിലും പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് വിരളമാണ്. സാഹിത്യത്തിൽ തല്പരയായ അല്ലി അടുത്തിടെ എഴുതിയ കവിതകളെല്ലാം ചേർത്തുവെച്ച് ഒരു കവിത സമാഹാരം പുറത്തു ഇറക്കിയിരുന്നു. ഇംഗ്ലീഷിൽ ഉള്ള

കവിതകളുടെ സമാഹാരത്തിന് ‘ദി ബുക്ക് ഓഫ് എൻചാന്റിങ് പൊഎംസ്’ എന്നാണ് തലക്കെട്ട്. സോഷ്യൽ മീഡിയയിലെ പൃഥ്വിരാജിന്റെ ആശംസ പോസ്റ്റിനു കീഴിൽ മറ്റു താരങ്ങളുടേയും ആരാധകരുടേയും ആശംസകൾ ഒട്ടേറെയാണ്. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ‘ ദാദയുടെ ഏറ്റവും വലിയ ബ്ലോക്കബ്സ്റ്ററിന്, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്സ്. ചോദ്യങ്ങൾ ഉയർത്തിയും സാഹസികത കാണിച്ചും നീയുള്ള ലോകത്തെ ഇനിയും സ്നേഹിച്ച് മുന്നേറട്ടെയെന്ന് പ്രതീക്ഷിക്കുന്നു’ പ്രാർത്ഥിക്കുന്നു.

A post shared by Supriya Menon Prithviraj (@supriyamenonprithviraj)