ഇടവേളക്ക് ശേഷം ലാലേട്ടനൊപ്പം. മോഹൻലാലിനെ ചേർത്തിനിർത്തികൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച ചിത്രം വൈറൽ | Prithviraj Sukumaran shares photo with Mohanlal

Prithviraj Sukumaran shares photo with Mohanlal: മലയാള സിനിമാ ലോകം ഇപ്പോൾ പൃഥ്വിരാജിന് നൽകുന്ന മൂല്യം ഏതൊരു സിനിമാ പ്രേമിക്കും അറിയാവുന്ന ഒന്നാണല്ലോ. കാരണം, മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതത്തിനായി താരം നടത്തിയ ഡെഡിക്കേഷനുകളും ട്രാൻസ്ഫോർമേഷനുകളും കഠിനാധ്വാനങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

ബെന്യാമിന്റെ ആടു ജീവിതം എന്ന പുസ്തകത്തെ ആധാരമാക്കി ഇത്തരത്തിൽ ഒരു സിനിമ പുറത്തിറങ്ങുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ മലയാള സിനിമാ ലോകം ഏറെ ആവേശത്തിലായിരുന്നു. സിനിമയിലെ നജീബ് എന്ന കഥാപാത്രമായി മാറാൻ കുറച്ചൊന്നുമല്ല പൃഥ്വിരാജ് പരിശ്രമിച്ചിരുന്നത്. മാസങ്ങളോളമുള്ള ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരം മെലിയിപ്പിച്ചതും മുടി നീട്ടി വളർത്തിയതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ

prithviraj with mohanlal

ശ്രദ്ധനേടിയിരുന്നു. മാത്രമല്ല കോവിഡ് പ്രതിസന്ധികൾക്കിടയിൽ ജോർദാനിൽ സിനിമാ പ്രവർത്തകർ അകപ്പെടുകയും തുടർന്ന് കലുഷിതമായ അന്തരീക്ഷത്തിൽ ചിത്രീകരണം പൂർത്തിയാക്കി മടങ്ങി വരികയും ചെയ്തിരുന്നു. മാത്രമല്ല കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ചിത്രീകരണം ഏറെ നീണ്ടു പോയത് അണിയറ പ്രവർത്തകർക്കിടയിൽ ഏറെ ആശങ്ക ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ച് 31ന് അൽജീരിയയിലേക്ക് ചിത്രീകരണത്തിനായി

പൃഥ്വിരാജ് അടങ്ങുന്ന സംഘം പുറപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയുടെ പ്രധാന ചിത്രീകരണങ്ങളെല്ലാം പൂർത്തിയാക്കി കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.”ബാക്ക് ഹോം” എന്ന ക്യാപ്ഷനിൽ വലിയൊരു ഇടവേളയ്ക്ക് ശേഷം താര രാജാവായ മോഹൻലാലിനെ കാണാനെത്തിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. പരസ്പരം തോളിൽ കയ്യിട്ട് ചേർന്നുനിൽക്കുന്ന ഈയൊരു ചിത്രം പകർത്തിയത് പൃഥ്വിരാജിന്റെ പ്രിയതമയായ സുപ്രിയയാണ് എന്നതാണ് ഏറെ ശ്രദ്ധേയം.