പൃഥ്വിരാജിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി 😍😍 പുത്തൻ മിനി കൂപ്പർ സ്വന്തമാക്കി താരം.👌👌

മലയാള സിനിമാ താരങ്ങളുടെ വാഹന പ്രേമം ഒരു പുതിയ കാര്യമല്ല. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പൃഥ്വിരാജും ദുൽഖറും ടോവിനോയുമൊക്കെ ഉൾപ്പെടുന്ന യുവ താരനിരയും പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഒട്ടും പുറകിലല്ല. താരങ്ങളുടെ വാഹന വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറൽ ചർച്ചയുമാക്കാറുണ്ട്.

ഇപ്പോഴിതാ വാഹന പ്രേമികളിൽ മുൻപന്തിയിലുള്ള പൃഥ്വിരാജ് സുകുമാരൻ മിനി കൂപ്പർ സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മിനി കൂപ്പർ സ്വന്തമാക്കിയ സന്തോഷം പൃഥ്വിരാജോ സുപ്രിയ മേനോനോ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഇതുവരെയും പങ്കുവെച്ചിട്ടില്ല. എന്നാൽ dq cars 369 എന്ന ഇൻസ്റ്റ പേജിലാണ് മിനി കൂപ്പർ സ്വന്തമാക്കാനെത്തിയ രാജിന്റെയും സുപ്രിയയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. Here Goes the Mollywood’s second new model Mini Cooper JCW

എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. rebel green edition മിനി കൂപ്പറാണ് താരം സ്വന്തമാക്കിയിരികുന്നത്. 45.50 ലക്ഷം രൂപയാണ് മിനി കൂപ്പറിന്റെ എക്സ് ഷോറും വില. മലയാള സിനിമയിൽ ആദ്യമായി ലംബോർഗിനി സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. 2018 ലാണ് താരം ലംബോർഗിനി സ്വന്തമാക്കിയത്. 3.25 കോടി രൂപയോളം എക്സ് ഷോറൂം വിലയുള്ള കാറാണ് താരം അന്ന് സ്വന്തമാക്കിയത്.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ്

പ്രിഥ്വിരാജിന്റെത്. തീർന്നില്ല പൃഥ്വിരാജിന്റെ ഗാരേജിലെ മറ്റു വിവിഐപി കളെക്കൂടി പരിചയപ്പെട്ടാൽ ആരുമൊന്നു ഞെട്ടും. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്‌ള്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4 രാജു സ്വന്തമാക്കി. തുടര്‍ന്ന് പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവ വാങ്ങി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റേഞ്ച് റോവര്‍ വോഗിനെ പൃഥ്വിരാജ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം തന്നെ ഒക്ടോബറില്‍ ബിഎംഡബ്ള്യുവിന്റെ അത്യാഢംബര സെഡാന്‍ ആയ 7 സീരീസും താരത്തിന് സ്വന്തം.