വർഷങ്ങൾക്ക് ശേഷം പ്രിയ രാമനും ഭർത്താവും വീണ്ടും ഒന്നിച്ചു.!! പുതിയ സന്തോഷം വാർത്തയുമായി രഞ്ജിത്ത്- പ്രിയ ദമ്പതികൾ | Priya Raman heart touching anniversary wishes to husband
Priya Raman heart touching anniversary wishes to husband: സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന അഭിനേത്രികളിൽ ഒരാളായിരുന്നല്ലോ പ്രിയ രാമൻ. രജനീകാന്ത് നിർമാതാവായി എത്തിയ “വള്ളി” എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിൽ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മാത്രമല്ല അർത്ഥന എന്ന ഐ വി ശശി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും കാലെടുത്ത് വെച്ച താരത്തിന് ചുരുങ്ങിയ കാലം
കൊണ്ട് നിരവധി ആരാധകരുടെ പ്രിയതാരമായി മാറാനും സാധിച്ചിരുന്നു. സിനിമയിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും മറ്റും ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത പ്രിയ രാമൻ കുടുംബ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളിലൊരാളാണ്. പ്രിയ രാമന്റെ വിവാഹ ജീവിതവും സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള ഒന്നായിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ 1999 ൽ ആയിരുന്നു തമിഴിലെ പ്രമുഖ നടനും രാഷ്ട്രീയ പ്രവർത്തകനുമായ
രഞ്ജിത്തുമായി താരം വിവാഹിതരാകുന്നത്. എന്നാൽ 2014 ൽ ഈ താര ദമ്പതികൾ വിവാഹമോചിതനാവുന്നു എന്ന വാർത്തയായിരുന്നു സിനിമാലോകം കേട്ടിരുന്നത്. വിവാഹ മോചനത്തിന് ശേഷം തന്റെ മക്കൾക്കൊപ്പം ജീവിക്കുകയായിരുന്നു പ്രിയ. മാത്രമല്ല ഈ കാലയളവിൽ സീരിയൽ അഭിനയലോകത്ത് താരം സജീവമാകാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഈയൊരു വിവാഹ മോചനത്തിനുശേഷം രഞ്ജിത്ത് മറ്റൊരു വിവാഹം
കഴിച്ചിരുന്നു എങ്കിലും വീണ്ടും ഒരു വർഷത്തിനുള്ളിൽ രഞ്ജിത്ത് വിവാഹമോചനം നേടുകയായിരുന്നു. എന്നാൽ ആരാധകരെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് പ്രിയ രാമനും രഞ്ജിത്തും വീണ്ടും വിവാഹിതരാകുന്നു എന്ന വാർത്തയായിരുന്നു പിന്നീട് പുറത്തുവന്നിരുന്നത്. “ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു” എന്നായിരുന്നു തങ്ങളുടെ പുനർ വിവാഹത്തിന് ശേഷം രഞ്ജിത്ത് കുറിച്ചിരുന്നത്.
എന്നാൽ ഇപ്പോഴിതാ വിവാഹ മോചനത്തിനും തുടർന്നുള്ള വിവാഹത്തിനും ശേഷമുള്ള ഈയൊരു വിവാഹ വാർഷിക ദിനത്തിൽ പ്രിയ രാമൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രവും വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.” ഹാപ്പി ആനിവേഴ്സറി ഡാർലിംഗ് ഹസ്ബൻഡ്” എന്ന് കുറിച്ചു കൊണ്ട് തങ്ങളുടെ ഒരു സുന്ദര മുഹൂർത്തത്തിൽ പകർത്തിയ ചിത്രമായിരുന്നു പ്രിയ രാമൻ പങ്കുവച്ചിരുന്നത്.