മകളുടെ ഋതുമതി ചടങ്ങുകളുമായി സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ.|Puberty ceremony of sowbhagya venkitesh daughter.

മലയാള സിനിമാ ലോകത്തിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് താരാകല്യാണിന്റേത്. താരാ കല്യാണിന്റെ ഏക പുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. താരാ കല്യാണും അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏവരും പുതിയ നൃത്തചുവടുകകൾ കൊണ്ടും അവതരണങ്ങൾ കൊണ്ടും ജന മനസ്സുകളിൽ എന്നും ഇടം പിടിച്ചിരിക്കുന്നു. മകൾ സൗഭാഗ്യയുടെ ഏക മകളാണ് സുദർശന.

താരകുടുംബം എല്ലായ്പ്പോഴും ആഘോഷങ്ങളുടെ നിറവിലാണ്. മുത്തശ്ശിയും അമ്മയും മകളും മകളുടെ മകളും എല്ലാം എല്ലായിപ്പോഴും ആഘോഷങ്ങളുടെ നിറവിൽ തന്നെ. എല്ലാവരും ഒത്തുചേരുന്ന മനോഹരമായ കുടുംബം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് സൗഭാഗ്യയുടെ കുടുംബം തെളിയിച്ചിരിക്കുകയാണ്. എന്നാൽ ഇന്ന് മറ്റൊരു ചടങ്ങുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും.

sowbhagya 11zon

എന്റെ മകളുടെ ഋതുമതി ചടങ്ങുകൾ എന്ന തലക്കെട്ടോടെ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലും താരം ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അമ്മയില്ലാത്ത മകളെ എത്ര കരുതലോടെയാണ് സൗഭാഗ്യയും ഭർത്താവ് സോമശേഖറും ശ്രദ്ധിക്കുന്നത് എന്നത്, ആരാധകരുടെയും മനസ്സ് നിറയ്ക്കുന്നു. ഒരുപാട് ആശംസകളും അനുഗ്രഹങ്ങളുമായാണ് വീഡിയോക്ക് താഴെ പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്.

മൺമറഞ്ഞുപോയ ഋതുമതി ചടങ്ങുകളുടെയെല്ലാം പുനരാവിഷ്കരണവും അതിന്റെ മഹത്വവും സൗഭാഗ്യ നമുക്ക് കാണിച്ചു തരുന്നു. ആ കുട്ടിയുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷം എത്രമാത്രമാണെന്ന് ഈ വീഡിയോയിൽ നിന്നും നമുക്ക് മനസ്സിലാക്കാം. മഞ്ഞൾ കുളിയും, മധുരം നൽകലും, അണിയിച്ചൊരുക്കലും എല്ലാം ഒരു സ്ത്രീയെ മാറ്റി നിർത്തേണ്ടവളല്ല ചേർത്തു നിർത്തേണ്ടത് തന്നെയാണ് എന്ന് ജനങ്ങളെയും ബോധ്യപ്പെടുത്തുന്നു. |Puberty ceremony of sowbhagya venkitesh daughter.

Rate this post