പച്ചമുളക് പുട്ട് കുറ്റിയിൽ ഇങ്ങനെ ചെയ്‌താൽ.. കാണു മാജിക് 😳😳 ഇതുവരെ ഈ ട്രിക് അറിയാതെ പോയല്ലോ👌👌

പച്ചമുളക് കൊണ്ട് പുട്ട് കുറ്റിയിൽ ചെയ്തെടുക്കാവുന്ന ഒരു മാജിക് ആണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ചിലർക്കൊക്കെ അറിയാമെങ്കിലും കൂടുതൽ പേർക്കും ഇതൊരു പുതിയ അറിവായിരിക്കും. ഇതിനായി പച്ചമുളക് നീളത്തിലുള്ളതോ ഉണ്ട മുളകോ എടുക്കാവുന്നതാണ്. നന്നായി കഴുകിയെടുത്ത് ശേഷം മുളകിന് നെടുകെ കത്തി കൊണ്ട് ഒന്ന് കീറിയിടുക. ശേഷം നല്ലപോലെ ഉപ്പു തിരുമ്മി വെക്കാം.

ഉപ്പു പുരട്ടിയ മുളക് പുട്ടു കുറ്റിയിൽ നിറക്കാം. പുട്ടു കുടത്തിൽ വെള്ളം വെച്ച് ഇത് നന്നായി ആവി കൊള്ളിക്കാം. ഒരു മൂന്ന് മിനിറ്റിനു ശേഷം തീ ഓഫ് ചെയ്ത മാറ്റിവെക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് മുളകിൽ ഉപ്പ് പിടിക്കുകയും നല്ല സോഫ്റ്റ് ആയി കിട്ടുകയും ചെയ്യും. മറ്റൊരു പാത്രത്തിൽ കട്ട തൈരിൽ ഉപ്പ് ചേർത്തിളക്കി വെച്ചതിലേക്ക് ആവി കയറ്റിവെച്ച പച്ചമുളക് ചേർത്ത് നന്നയി ഇളക്കി വെക്കാം.

ഇത് വെയിലത്തുവെച്ച് ഉണക്കിയെടുക്കാവുന്നതാണ്. അതിനു ശേഷം വറുത്തെടുക്കാം. അതിനായി ഒരു ചട്ടിയിൽ എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്കിവെച്ച മുളക് ഇട്ട് വറുത്തെടുക്കാം. തൈര് മുളക് കൊണ്ടാട്ടം റെഡി. സാധാറാത്തേതിൽ നിന്നും വ്യത്യസ്തമായി ഇതുപോലൊന്ന് ചെയ്തു നോക്കൂ.. നല്ല ടേസ്റ്റി ആണ്. അതുപോലെതന്നെ ക്രിസ്പിയും. ട്രൈ ചെയ്തു നോക്കൂ.. ഇത് മാത്രം മതി വയറു നിറയെ ചോറുണ്ണാൻ.. തീർച്ചയായും ഇഷ്ടപ്പെടും.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.