കുഞ്ഞനിയത്തിക്ക് ബേബി ഷവര്‍ പാര്‍ട്ടിയൊരുക്കി പേളി മാണി! ചടങ്ങില്‍ താരമായി നില ബേബി! ചിത്രങ്ങള്‍ വൈറല്‍ | Rachel Ruben baby shower

Rachel Ruben baby shower : മലയാള സിനിമാലോകത്ത്‌ നിരവധി ആരാധകരുള്ള താരങ്ങളിലൊരാളാണല്ലോ പേളി മാണി. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു അവതാരകയായും യൂട്യൂബറായും പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കാൻ ഇവർക്ക് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരുന്നു.മാത്രമല്ല നിരവധി സിനിമകളിൽ സഹ നടിയായും നായികയായും മലയാളത്തിലെ യുവ ഗ്ലാമറസ് നടിമാരിൽ ഒരാളായ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം കൂടിയാണ്.

പേർളിഷ് ദമ്പതികളുടെയും ഇവരുടെ മകളായ നില ബേബിയുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. മാത്രമല്ല ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ യൂട്യൂബ് ചാനലിലൂടെ പലപ്പോഴും തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ തന്റെ സഹോദരിയായ റേച്ചൽ മാണിയുടെ ഗർഭ വിശേഷങ്ങളെക്കുറിച്ചും മറ്റും ഇവർ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

rachel 1

എന്നാൽ ഇപ്പോഴിതാ, തന്റെ കൂടപ്പിറപ്പായ റേച്ചൽ മാണിക്ക് പേളി മാണി നൽകിയ ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ ഇടം പിടിച്ചിട്ടുള്ളത്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങൾ റേച്ചൽ തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. “എനിക്ക് ഇതിലും നല്ലതൊന്നും ചോദിക്കാമായിരുന്നില്ല, ഈ ബേബി ഷവർ

ഗർഭത്തിൻറെ ഈ മാസങ്ങളെ വളരെ ആനന്ദകരമാക്കി മാറ്റി. ഈയൊരു ദിവസം ഇത്രയേറെ ആനന്ദകരമാക്കി മാറ്റിയതിനാൽ, പേർളീ നീ എനിക്ക് ഏറെ സ്പെഷലാണ്, നിന്റെ കൂൾ സണ്ണി തീം എല്ലാവരേയും സന്തോഷിപ്പിച്ചു.. എനിക്ക് നിങ്ങളോട് കൂടുതലൊന്നും പറയാനാവില്ല, കാരണം കുട്ടിക്കാലം മുതൽ ഞങ്ങൾ വഴക്കിട്ട സമയങ്ങളിലെല്ലാം, നിന്നെ പോലൊരു സഹോദരി ഇപ്പോൾ ഉള്ളതാണ് എന്റെ ഏറ്റവും വലിയ ശക്തി” എന്ന കുറിപ്പിൽ മഞ്ഞ നിറത്തിലുള്ള കോസ്റ്റ്യൂംമുകളിലാണ് ഇരുവരും ഉള്ളത്. മാത്രമല്ല ഇവർ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ നില ബേബിയുടെ കുസൃതികൾ നിറഞ്ഞ ചിത്രങ്ങളും കാണാവുന്നതാണ്.