ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കാനൊരുങ്ങി റേച്ചൽ മാണി; ആശംസകൾ നേർന്ന് ആരാധകർ…
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് പേളിമാണി. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയതോടെയാണ് ആളുകൾ താരത്തെ അടുത്തറിയുന്നത്. അതിനുശേഷം ബിഗ് ബോസ് സീസണിലും താരം തിളങ്ങുകയുണ്ടായി. ബിഗ് ബോസിന് ഉള്ളിൽ വച്ച് പേളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിലാവുകയും ഇരുവരുടെയും വിവാഹം നടന്നതും ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ വലിയ വാർത്തകൾ തന്നെയായിരുന്നു സൃഷ്ടിച്ചത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ പേളിമാണി സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ആൾ കൂടിയാണ്. തൻറെ കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും ശ്രീനിഷ്-പേളി രംഗത്ത് എത്താറുമുണ്ട്. പേളിയുടെ സഹോദരി റേച്ചൽ മാണിയും മലയാളികൾക്ക് സുപരിചിതയാണ്. ചേച്ചി അഭിനയത്രിയായും അവതാരകയായും തിളങ്ങിയപ്പോൾ ഫാഷൻ ഡിസൈനിംഗിന്റെയും മോഡലിംഗിന്റെയും രംഗത്ത് തന്റെ കഴിവ് തെളിയിക്കുകയായിരുന്നു റേച്ചൽ.

പേളിയുടെ വിവാഹ ചടങ്ങുകൾ മുതൽ ആണ് റേച്ചലിനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ന് ഇൻസ്റ്റാഗ്രാമിൽ മാത്രം 216k ഫോളോവേഴ്സ് ആണ് റേച്ചല് ഉള്ളത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയോടുകൂടിയാണ് പ്രചരിച്ചിരുന്നത്. പേളിയുടെ മകൾ നിലയും ആയുള്ള ഉള്ള ചിത്രങ്ങളും വീഡിയോകളും ആയി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള റേച്ചലിന്റെ
ജീവിതത്തിലേക്ക് ഇപ്പോൾ പുതിയ ഒരു അതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ ഗർഭാവസ്ഥയിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. ഇന്നലെ നീ എന്റെ ഉള്ളിലെ ഒരു ചെറിയ കോശമായിരുന്നുവെന്ന് തോന്നുന്നു, ഇന്ന് നിന്റെ ശക്തമായ കൈകളും കാലുകളും ചവിട്ടുന്നതും കുലുങ്ങുന്നതും എനിക്ക് അനുഭവപ്പെടുന്നു എന്ന് ചിത്രത്തിന് താഴെ താരം കുറിച്ചു.