പേർളിയുടെ അനിയത്തി റേച്ചൽ മാണി വിവാഹിതയായി.😍😍 താരമായി നിലമോൾ.. ചിത്രങ്ങൾ വൈറൽ 👌👌

മലയാളി പ്രക്ഷകരുടെ ഇഷ്ടപ്പെട്ട അവതാരകയും നടിയുമാണ് പേർളി മാണി. പേര്ളിയുടെ വിശേഷങ്ങളെല്ലാം തന്നെ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. പേർളിയെപോലെ തന്നെ വീട്ടിലെ എല്ലാവരും ആരാധകർക്ക് സുപരിചിതരാണ്. പേര്ളിയുടെ അനിയത്തി റേച്ചൽ മാണിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് റേച്ചൽ.

ഇപ്പോഴിതാ വിവാഹ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങൾ വൈറൽ ആയിരിക്കുകയാണ്. ഫോട്ടോഗ്രാഫർ ആയ റൂബൻ ബിജി ആണ് റേച്ചൽ മാണിയുടെ വരൻ. ഫെബ്രുവരി 14 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ആർഭാടങ്ങൾ ഇല്ലാതെ നടന്ന ഈ വിവാഹം റേച്ചലിന്റെയും റൂബിന്റെയും ഒരുപാടുകാലത്തെ പ്രണയ സാഫല്യമാണ്. ജൂലൈ 11 ന് ഞായറാഴ്ച ആയിരുന്നു ഇവരുടെ വിവാഹം.

ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വെച്ചായിരുന്നു മിന്നുകെട്ടും മറ്റു ചടങ്ങുകളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ചുരുങ്ങിയ രീതിയിലായിരുന്നു വിവാഹം. കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വൈകുന്നേരം 7 മണിക്ക് നടത്തിയ റിസെപ്ഷനിലും വിവാഹത്തിലുമെല്ലാം തിളങ്ങി നിന്നത് നിലമോളാണ്. നിലമോള്ടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

സോഷ്യൽ മീഡിയകളിലൂടെ പേർളി വിവാഹ ഒരുക്കങ്ങളും ഷോപ്പിംഗ് അനുഭവങ്ങളും പങ്കുവെച്ചിരുന്നു. എന്നിരുന്നാലും വിവാഹ തിയ്യതി പുറത്തു പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയെ പൂർണമായും ഒഴിവാക്കിയായിരുന്ന് വിവാഹം. ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങളും ആരധകരും എല്ലാം.

Rate this post