ഷഷ്ഠിപൂർത്തി ആഘോഷമാക്കി പ്രിയതാരം രാധിക ശരത് കുമാർ. താര നിബിഡമായ ഒരു പിറന്നാൾ ആഘോഷം.!! പ്രായം റിവേഴ്‌സ് ഗിയറിൽ തന്നെയെന്ന് ആരാധകരും | Radhika sarath kumar birthday

Radhika sarath kumar birthday: തമിഴ് സിനിമാ പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള നായികമാരിൽ ഒരാളാണല്ലോ രാധിക ശരത് കുമാർ. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമ്മാണ രംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞ നിന്ന താരത്തിന് തമിഴിനപ്പുറം മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും നിരവധി ആരാധകരാണ് ഉള്ളത്. തമിഴ് നടൻ ശരത് കുമാറിന്റെ ഭാര്യ കൂടിയായ ഇവർ 1978ല്‍ പുറത്തിറങ്ങിയ ” കിഴക്കേ പോകും റെയിൽ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് അരങ്ങേറ്റം

കുറിക്കുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ പ്രമുഖ നടന്മാരുടെ നായികയായി തിളങ്ങികൊണ്ടും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടും അഭിനയ ലോകത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു ഇവർ. മാത്രമല്ല പിന്നീട് ഭർത്താവ് ശരത് കുമാറിനൊപ്പം രാഷ്ട്രീയത്തിൽ ഒരു കൈ നോക്കുകയും ചെയ്യുകയായിരുന്നു ഇവർ. അഭിനയ ലോകത്ത് അസൂയ വഹമായ പ്രേക്ഷക പിന്തുണയുമായി ഇന്നും സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ

radhika sarath kumar bdy

അറുപതാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. അതിനാൽ തന്നെ സിനിമാ ലോകത്തും പുറത്തുമുള്ള പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. മാത്രമല്ല സഹതാരങ്ങളായ ലിസി, അംബിക, രാധ, സരിത, പ്രസന്ന എന്നിവർ ഉൾപ്പെടെയുള്ള നിരവധി പ്രിയ താരങ്ങൾ ഇത് ആഘോഷമാക്കുകയും ചെയ്തു. രാധികയുടെ വീട്ടിൽ ഒത്തുകൂടി കൊണ്ട് ഭക്ഷണം കഴിച്ചും കുശാലാന്വേഷണങ്ങൾ

നടത്തിയും എന്നും ഓർമ്മിക്കുന്ന ദിവസമാക്കി മാറ്റുകയായിരുന്ന ഇവർ ചെയ്തിരുന്നത്. മാത്രമല്ല “എന്റെ പ്രിയപ്പെട്ട രാധികയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു, ഒരുപാട് നാളുകൾക്ക് ശേഷം എന്റെ പ്രിയ സിനിമാ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിൽ സന്തോഷവും അതിയായ ആവേശവും ഉണ്ട്. രാധിക, ജന്മദിന പാർട്ടി വളരെ ഗംഭീരമായിരുന്നു! വെറുതെ ഇഷ്ടപ്പെട്ടു !അനുഗ്രഹിക്കപ്പെട്ടവരായി തുടരുക, നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു,” എന്ന അടിക്കുറിപ്പിൽ ഈയൊരു സംഗമത്തിന്റെ ചിത്രങ്ങൾ നടി രാധ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇവ നിമിഷം നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.