എൺപതുകളിലെ സൗന്ദര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ രോമാഞ്ചം.! ആരാണ് ഈ നടൻ എന്ന് മനസ്സിലായോ? Celebrity childhood photo

Celebrity childhood photo :1980 കളിലും 90 കളിലും തെന്നിന്ത്യൻ സിനിമാലോകത്തെ മികച്ച യുവ നടനും പെൺകുട്ടികളുടെ രോമാഞ്ചവും മലയാള സിനിമ ആരാധകരുടെ പ്രിയങ്കരനുമായ ഒരു നടന്റെ കൗമാര കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1983 ൽ പി.പത്മരാജൻ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ആ പതിനാറുകാരനെ നിങ്ങൾക്ക് ഓർമ്മയില്ലേ? മലയാള സിനിമയിലേക്ക് രവി പുത്തൂരാൻ ആയി എത്തിയ റഹ്മാന്റെ കുട്ടിക്കാല ചിത്രം ആണ് നിങ്ങൾ ഇപ്പോൾ

കാണുന്നത്. 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സഹനടനുള്ള കേരള സംസ്ഥാന അവാർഡ് റഹ്മാൻ സ്വന്തമാക്കി. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റഹ്മാൻ. 1967-ൽ കെഎംഎ റഹ്മാന്റെയും സാവിത്രി നായരുടെയും മൂത്ത മകനായി അബുദാബിയിലാണ് റഷിൻ റഹ്മാൻ എന്ന മലയാള സിനിമ ആരാധകരുടെ സ്വന്തം

റഹ്മാന്റെ ജനനം. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എആർ റഹ്മാന്റെ ഭാര്യ സൈറാബാനുവിന്റെ സഹോദരി മെഹറുന്നിസയെയാണ് റഹ്മാൻ വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അബുദാബിയിൽ സ്കൂളിംഗും മമ്പാട് എംഇഎസ് കോളേജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസവും റഹ്മാൻ പൂർത്തിയാക്കി. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ റഹ്മാൻ ഇടക്കാലത്ത് ഒരു ഇടവേള എടുത്തിരുന്നു.

ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന റഹ്മാന്റെതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘എന്റെ സത്യാന്വേഷണ പരീക്ഷകൾ’, ‘ബ്ലൂ’ എന്നീ ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുമ്പോൾ, ‘തുപ്പരിവാലൻ 2’, ‘പൊന്നിയൻ സെൽവൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് തമിഴിലും ഒരുങ്ങുന്നത്.