റഹ്മാന്റെ മകളുടെ കല്യാണം അടിച്ചുപൊളിച്ച് താര സുന്ദരിമാര്‍ 😍😍 പാർവതി, ശോഭന, ലിസി എല്ലാവരും എത്തി.👌👌 നായികമാർക്കൊപ്പം മകളുടെ വിവാഹം ആഘോഷമാക്കി റഹ്മാൻ.!!

എൺപതുകളിലെ മലയാള സിനിമയുടെ നായക ഭാവമായിരുന്നു റഹ്മാൻ. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം അരങ്ങുവാണ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകം. എന്നാൽ പിന്നീട് മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നെങ്കിലും റഹ്മാൻ കൂടുതൽ ചിത്രങ്ങളിൽ സജീവമായില്ല. പക്ഷേ ഇന്നും റഹ്മാന് ആരാധകർ ഏറെയാണ്. റഹ്മാൻ സിനിമകളിൽ സജീവമായിരുന്ന കാലത്ത്

അദ്ദേഹത്തിനൊപ്പം അഭിനയിച്ച നായികമാരാണ് ശോഭന, പാർവതി, ലിസി, നാദിയ മൊയ്തു, സുഹാസിനി തുടങ്ങിയവർ. പിന്നീട് ഇവരും സിനിമകളിൽ നിന്നും ഇടവേള എടുത്തു എങ്കിലും ഇന്നും ആരാധകരുടെ കാര്യത്തിൽ ഈ താരങ്ങൾ ഒട്ടും പിന്നിലല്ല. മാത്രമല്ല ഇവരൊക്കെ തമ്മിലും ഇപ്പോഴും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നു എന്നതാണ് ഏറെ കൗതുകകരമായ കാര്യം. വർഷത്തിലൊരിക്കൽ ഇവർ കൃത്യമായി ഒത്തുചേരുകയും ഡാൻസും പാട്ടും ഒക്കെ

ആയി സൗഹൃദം പങ്കിടാനും സമയം കണ്ടെത്താറുണ്ട്. റഹ്മാന്റെ മകൾ റുസ്ത റഹ്മാന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. വിവാഹത്തിൽ പങ്കെടുക്കാൻ റഹ്മാനെ പഴയ നായികമാർ എല്ലാം എത്തിയെന്നതാണ് ഏറെ സന്തോഷകരമായ വാർത്ത. ലിസി,പാർവതി,നദിയ മൊയ്തു,സുഹാസിനി,മേനക, തുടങ്ങി എൺപതുകളിലെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്. വെഡിങ് എന്ന ക്യാപ്ഷൻ ഓടെ ലിസി ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

താങ്കളുടെ പ്രിയപ്പെട്ട നായികമാരെ ഒരിക്കൽക്കൂടി കാണാനായ് സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. വിവാഹവേദിയിൽ എ ആർ റഹ്മാന്റെയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെയും സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആർ റഹ്മാന്റെ ഭാര്യ സൈറ റഹ്മാന്റെ ഇളയ സഹോദരിയായ മെഹ്നനൂസയാണ് റഹ്മാന്റെ ഭാര്യ. അതുകൊണ്ട് തന്നെ വിവാഹ ചടങ്ങുകളിൽ എ ആർ റഹ്മാന്റെ സാന്നിധ്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഏതായാലും വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.