മഴവില്ലു പോലെ ചുന്ദരിയായി വൃദ്ധി മോൾ 😍😍 കണ്ണ് തട്ടല്ലേയെന്ന് ആരാധകർ 👌👌

സോഷ്യൽ മീഡിയയിലെ ക്യൂട്ടി സ്റ്റാറാണ് വൃദ്ധി വിശാൽ എന്ന മലയാളികളുടെ വുദ്ധി മോൾ . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ ഒരു വിരുന്ന് തന്നെയാണ് താരം തന്റെ ആരാധകർക്ക് തന്ന് കൊണ്ടിരിക്കുന്നത്. നാടൻ കുട്ടിക്കുറുമ്പിയായും മോഡേൺ രാജകുമാരിയായുമൊക്കെ അണിഞ്ഞൊരുങ്ങി വുദ്ധി മോൾ ആരാധകരെ കയ്യിലെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ മഴവില്ലുപോലെ സുന്ദരിയായാണ് വൃദ്ധി മോൾ എത്തിയിരിക്കുന്നത്.

ഹാൻഡ് ക്രാഫ്റ്റഡ് ഫ്ലവേഴ്സ് കൊണ്ട് മനോഹരമാക്കിയിരിക്കുന്ന മൾട്ടി കളർ ഗൗണിലാണ് ഇക്കുറി വൃദ്ധി മോളുടെ തകർപ്പൻ ഫോട്ടോ ഷൂട്ട്. Li&Li couture ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മയക്കപ്പ് ആർട്ടിസ്റ്റ് ഡാനിയ വർക്കിയാണ് താരത്തിന്റെ മെയ്ക്ക് ഓവർ നടത്തിയിരിക്കുന്നത്. ഒറ്റ ഡാൻസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കുട്ടിത്താരമാണ് വൃദ്ധി വിശാൽ. പിന്നീട് നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും

ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ വൃദ്ധിക്കുട്ടി മലയാളികളെ കയ്യിലെടുത്തു. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സാണ് ഈ കുട്ടി പ്രതിഭയ്ക്ക് ഉള്ളത്, അതും വെറും ആറ് മാസം കൊണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രിൻസസ് ബോൾ ഗൗണിലും ഹാഫ് സാരി ഗൗണിലും തിളങ്ങിയ വൃദ്ധി മോളുടെ ചിത്രങ്ങൾ പകർത്തിയത് Pravi photography ആയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിത്താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. മികച്ച ഡാൻസേഴ്സായ വിശാൽ കണ്ണന്റേയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. മൂവരും ചേർന്നുള്ള റീലുകളും ഡാൻസ് പെർഫോമൻസുമൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. സാറാസ് എന്ന ചിത്രത്തിലെ വൃദ്ധി മോളുടെ കുഞ്ഞിപ്പുഴു സീനിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വി രാജിന്റെ പുതിയ ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരവും ഈ കുട്ടിതാരത്തിന് ലഭിച്ചിട്ടുണ്ട്.