രാജകുമാരിയെപ്പോലെ തിളങ്ങി മലയാളികളുടെ പ്രിയതാരം ഭാവന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.. ചിത്രങ്ങൾ കാണാം.!!

സിനിമയിൽ നിന്നു വിട്ട് നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഭാവനയുടെ രാജകുമാരിയെപ്പോലുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചുവന്ന ലഹങ്കയിൽ അതീവസുന്ദരിയായാണ് ഭാവന ഇപ്രാവശ്യം ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

എല്ലാ പെണ്‍കുട്ടികളും ഒരു രാജകുമാരിയെപ്പോലെ ഒരുങ്ങി ആഘോഷിക്കൂ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. ദേശീയ പ്രിൻസസ് ഡേയിലാണ് ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

കൊട്ടാരസദൃശ്യമായ സ്ഥലത്തിൽ നിന്നുമാണ് ഭാവന ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താരത്തിൻറെ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണവുമായി നിരവതി ആളുകളാണ് എത്തിയിരിക്കുന്നത്. ഭാവനയുടെ എല്ലാ പോസ്റ്റുകളും വൈറല്‍ ആകാറുണ്ട്.

ഇപ്പോള്‍ തെലുങ്കിലും കന്നടയിലും ആണ് സജീവമായിരിക്കുന്നത്. കന്നട താരം നവീനെയാണ് താരം വിവാഹം ചെയ്തത്. നവീനും ഭാവനയും 2019 ജനുവരി 28നാണ് വിവാഹിതരായത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.