പൃഥ്വിരാജിന് സുപ്രിയയുടെ സ്‌പെഷ്യൽ പിറന്നാൾ കുറിപ്പ് 😍😍 ഗംഭീരമായി പിറന്നാൾ ആഘോഷം 👌👌

സോഷ്യൽ മീഡിയയിൽ മലയാളികൾ വളരെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന് ഒരു വലിയ കുറിപ്പിലൂടെയാണ് സുപ്രിയ ആശംസ അറിയിച്ചിരിക്കുന്നത്. എനിക്കറിയുന്ന ഏറ്റവും നിശ്ചയദാർഢ്യവും, ജോലിയോട് സ്നേഹവുമുള്ള വ്യക്തിയാണ് പൃഥ്വിരാജ്

എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ തന്റെ കുറിപ്പ് തുടങ്ങുന്നത്. തന്റെ ജോലിയിൽ വളരെയധികം നൈതികത പുലർത്തുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്ന് സുപ്രിയ പറയുന്നു. പുതിയ കാര്യങ്ങളോടുള്ള പൃഥ്വിയുടെ താല്പര്യം, വളഞ്ഞുചുറ്റാതെ കാര്യങ്ങൾ ചെയ്യുന്ന സ്വഭാവം എന്നിവയെക്കുറിച്ചും സുപ്രിയ കുറിപ്പിൽ സൂചിപ്പിക്കുന്നു. മകൾ അല്ലിയോട് വളരെ അടുത്ത് ഇടപെടുന്ന, എപ്പോഴും സന്തോഷത്തോടെയും കളിയോടെയും പെരുമാറുന്ന

അച്ഛൻ എന്നാണ് മകളുമായുള്ള പൃഥ്വിരാജിന്റെ ബന്ധത്തെപ്പറ്റി സുപ്രിയ പറയുന്നത്. കുടുംബവുമായി ഒരുപാട് അടുത്തുനിൽക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്നും ഏറ്റവും കെയറിംഗ് ആയ, എന്തും ചെയ്യാൻ തയ്യാറായ സഹോദരനും മകനുമാണ് താരം എന്നും കുറിപ്പിൽ പറയുന്നുണ്ട്. ‘ തന്റെ കുസൃതികൾക്ക് കൂട്ടുനിൽക്കുന്ന ആയുഷ്കാല പങ്കാളിക്ക് പിറന്നാൾ ആശംസകൾ. ഞാൻ നിങ്ങളെ സ്നേഹിക്കുകയും ആഘോഷിക്കുകയും

ചെയ്യുന്നു. ജീവിതമാകുന്ന ഈ സാഹസിക യാത്രയിൽ നമുക്ക് പരസ്പരം ചേർന്നുനിന്ന് മുന്നോട്ടു പോകാം. ‘എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. പൃഥ്വിരാജിന് ഒപ്പമുള്ള നാല് ചിത്രങ്ങളും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മലയാള സിനിമാ രംഗത്തെ ഒട്ടുമിക്ക താരങ്ങളും പോസ്റ്റുകളും ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. തൻറെ സഹോദരൻ എന്ന് പറഞ്ഞുകൊണ്ട് നസ്രിയ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.