അപ്പുവിനെ ശല്യപ്പെടുത്തി ഹരിയേട്ടൻ.!! ഒഴിവുസമയങ്ങൾ ആഘോഷമാക്കി താരങ്ങൾ | Raksha and Girish nambir Santhwanam Fames New Reels

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. ശിവാഞ്ജലി പ്രണയമാണ് പ്രധാനമായും കഥയുടെ ഇതിവൃത്തം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര. പ്രണയിച്ച് വിവാഹം കഴിച്ച് ഹരിയും അപ്പുവും, വിവാഹശേഷം പ്രണയിക്കുന്ന ശിവനും അഞ്ജലിയും. സാന്ത്വനം തറവാട്ടിലെ ബാലകൃഷ്ണനും ഭാര്യ ദേവിയും ആണ് സഹോദരന്മാരായ

ശിവനെയും കണ്ണനെയും ഹരിയേയും വളർത്തുന്നത്. ചെറിയ ചില ഇണക്കങ്ങളും പിണക്കങ്ങളും മാത്രമാണ് സാന്ത്വനം കുടുംബത്തിൽ ഉണ്ടാകാറുള്ളത്. ശിവനും അഞ്ജലിയ്ക്കും ഹരിക്കും അപ്പുവിനും പ്രത്യേകമായി ഫാൻ പേജുകൾ വരെ സോഷ്യൽ മീഡിയയിൽ ഉണ്ട്. സാന്ത്വനം കുടുംബത്തിലെ കളിയും ചിരിയും തമാശകളും എല്ലാം ആരാധകർ വളരെയധികം ആസ്വദിക്കുന്നു. സാന്ത്വനം പരമ്പരയിലെത് പോലെ തന്നെയാണ് ഷൂട്ടിംഗ് സെറ്റിലും പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും. ഹരിയായി വേഷമിടുന്നത് ഗിരീഷ്

നമ്പ്യാർ ആണ്, എന്നാൽ അതേസമയം രക്ഷാ രാജ് അപർണ്ണ എന്ന കഥാപാത്രം മാകുന്നു. ശിവൻ എന്ന കഥാപാത്രമായി സജിൻ എത്തുമ്പോൾ ഗോപികയാണ് അഞ്ജലി എന്ന കഥാപാത്രമായി എത്തുന്നത്. ഓരോരുത്തരും തങ്ങളുടെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും എല്ലാം ഷൂട്ടിംഗ് സെറ്റിലെ നർമ്മ മുഹൂർത്തങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രക്ഷാ രാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു റീൽസ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നു. ബേസിൽ ജോസഫ് നായകനായി എത്തുന്ന ജയ ജയ ജയ ജയ ഹേ

എന്ന മലയാള ചിത്രത്തിലെ ജയ ജയ തുടങ്ങുന്ന ഗാനത്തിന്റെ ട്രെന്റിങ് വീഡിയോയുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് ഹരിയും അപ്പുവും എത്തിയിരിക്കുന്നത്. ഗിരീഷ് നമ്പ്യാർ വളരെ നർമ്മ രൂപേണയാണ് ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ആരാധകർ രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് താഴെയായി രക്ഷാരാജ് ഇങ്ങനെ കുറിച്ചിരിക്കുന്നു.” എനിക്കുവേണ്ടി മാത്രം പ്രത്യേകമായി പഠിച്ച സ്റ്റെപ്പുമായി ഹരി.ടോം ആൻഡ് ജെറി റൊമാൻസ്.” ഇടയ്ക്കിടയ്ക്ക് ചെറിയ കാരണങ്ങളാൽ മഴക്കെടുന്നാ ഹരിയേയും അപ്പുവിനെയും ടോം ആൻഡ് ജെറി എന്നാണ് ആരാധകർ പറയുന്നത്.