സാന്ത്വനത്തിലെ അപ്പു ആരെന്നറിയാമോ ? ആള് ചില്ലറക്കാരിയല്ല.!! സിനിമയിലും സജീവമായ താരം പ്രേക്ഷകരുടെ പഴയ സോഫി.!! സോളമന്റെ സ്വന്തം സോഫി ഇന്ന് ഹരിയുടെ സ്വന്തം അപ്പു.

കുടുംബപ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ തന്നെ. സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രമായെത്തുന്ന നടി രക്ഷാ രാജ് സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെയാണ് താരം ടെലിവിഷൻ അഭിനയരംഗത്ത് സജീവമാകുന്നത്. കോഴിക്കോട് സ്വദേശിനിയായ രക്ഷ കമർകാറ്റ് എന്ന

തമിഴ് സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിലൂടെ പിന്നീട് ബിഗ്‌സ്‌ക്രീനിലെത്തി. മലയാളി എന്ന സിനിമയിലും അഭിനയിച്ചിരുന്നു. കലാഭവൻ മണിയായിരുന്നു ആ സിനിമയിലെ നായകൻ. ആദ്യപരമ്പരയിൽ നടൻ ജയകൃഷ്ണന്റെ നായികയായാണ് താരം എത്തിയത്. സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു രക്ഷ ആ പരമ്പരയിൽ അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡെല്ലു എന്ന പേരിലാണ്. തന്റെ വിശേഷങ്ങളെല്ലാം

സോഷ്യൽ മീഡിയ വഴി രക്ഷ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാന്ത്വനത്തിലെ അപർണയാണ് രക്ഷ. അമരാവതിയിലെ തമ്പിയുടെ മകളാണ് അപർണ. ഹരിയുടെ ഭാര്യയായി സാന്ത്വനത്തിലെത്തുന്ന അപ്പു വളരെ സമയമെടുത്താണ് ആ വീടുമായി ഇണങ്ങിത്തുടങ്ങുന്നത്. അപർണ എന്ന കഥാപാത്രത്തിൽ താരത്തിന്റെ അഭിനയം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മികവാർന്ന അഭിനയത്തോടൊപ്പം വേറിട്ട സൗന്ദര്യവും രക്ഷയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുന്നു. താരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ

ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്. ഒട്ടേറെ ഫോട്ടോഷൂട്ടുകളും മോഡലിങ്ങുമെല്ലാം രക്ഷ ഇതിനുമുന്നെ ചെയ്തിട്ടുണ്ട്. സീരിയലിനൊപ്പം സിനിമയും കൂടെക്കൂട്ടണമെന്നാണ് താരത്തിന്റെ ആഗ്രഹം. സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള ഫൺ വിഡിയോകളും റീലുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള രക്ഷ ഡാൻസിലും ഒട്ടും പുറകിലല്ല. താരത്തെ സിനിമയിലും കാണാനുള്ള ആഗ്രഹത്തിലാണ് ഇപ്പോൾ ആരാധകർ.

Rate this post