സാന്ത്വനത്തിലെ അപ്പുവിനെ ഹരിക്ക് നഷ്ടപ്പെടും. രക്ഷ ഇനി അർജക്കിന് സ്വന്തം. വിവാഹം ഉടൻ. പ്രണയം തുടിക്കുന്ന ചിത്രങ്ങൾ വൈറൽ |Raksha raj save the date video

നടി രക്ഷാ രാജ് കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാവുന്നത് സാന്ത്വനം പരമ്പരയിലൂടെയാണ്. ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ തന്നെ. പ്രണയം, അസൂയ, ദേഷ്യം, സങ്കടം, വില്ലത്തരം, സ്നേഹം എന്നിങ്ങനെ എല്ലാ ഭാവഭേദങ്ങളും അഭിനയിച്ചുപ്രതിഫലിപ്പിക്കാനുള്ള ഒരു കഥാപാത്രം എന്ന നിലയിൽ രക്ഷയുടെ അപർണ എന്ന കഥാപാത്രം പ്രേക്ഷകരുടെ

അംഗീകാരം നേടിയെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യജീവിതത്തിലെ ഒരു സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് രക്ഷ. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് താരം ഈ വിവരം പങ്കുവെച്ചത്. വരന്റെ ഫോട്ടോ അടക്കം താരം തന്റെ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. അർകജ് എന്നാണ് അദ്ദേഹത്തിൻറെ പേര്. കോഴിക്കോട് സ്വദേശിയാണ് അർജക്. ബാംഗ്ലൂരിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഐടി മേഖലയിലാണ് അർജക് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്.

Raksha raj

അർജകിനൊപ്പമുള്ള പ്രണയചിത്രങ്ങളും രക്ഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരാണ് അവരുടെ പ്രിയതാരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷവും സാന്ത്വനത്തിലെ അപ്പുവായ് തുടരണേ എന്നാണ് ആരാധകരുടെ കമന്റ്. താരത്തിന്റെ വിവാഹതീയതി എന്നാണെന്നും കമന്റ് ബോക്സിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. തീയതി ഉടൻ അറിയിക്കുമെന്നും രക്ഷ മറുപടി നൽകിയിട്ടുണ്ട്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ‘മെയ്ഡ് ഫോർ ഈച്ച് അദർ’

എന്നാണ് പ്രേക്ഷകരുടെ കമന്റ്. സാന്ത്വനം പരമ്പരയിൽ രക്ഷ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തിന്റെ നായകനായെത്തുന്നത് നടൻ ഗിരീഷ് നമ്പിയാരാണ്. ഇവർ യഥാർത്ഥജീവിതത്തിൽ ഭാര്യയും ഭർത്താവും തന്നെയാണോ എന്ന് ആദ്യമൊക്കെ സീരിയൽ പ്രേക്ഷകരിൽ ചിലർക്കൊക്കെ സംശയം ഉണ്ടായിരുന്നു. താരത്തിന്റെ വിവാഹമേ കഴിഞ്ഞിട്ടില്ല എന്നറിഞ്ഞതോടെ ആരാധകരിൽ ചിലരൊക്കെ ഇപ്പോൾ കൗതുകത്തിലുമാണ്. എന്തായാലും താരത്തിന്റെ ആ ബിഗ് ഡേയ്ക്ക് കാത്തിരിക്കുകയാണ് ആരാധകർ. Raksha raj save the date video

Rate this post