അപ്പുവിനെ അർജക്ക് കൊണ്ടുപോയി. വിവാഹവേദിയിൽ അതിസുന്ദരിയായി അപ്പു. കല്യാണം കൂടാൻ മുൻ നിരയിൽ അഞ്ജുവും കണ്ണനും |Raksha raj wedding video
മലയാളം സീരിയൽ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് സാന്ത്വനം ആരാധകർക്ക് ഇന്ന് ഏറെ സന്തോഷം നിറഞ്ഞ ഒരു ദിനമാണ്. ഏവരുടെയും പ്രിയപ്പട്ട താരം രക്ഷാ രാജിന്റെ വിവാഹമാണ് ഇന്ന്. സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രമായി മിന്നിത്തിളങ്ങുന്ന രക്ഷ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്. വളരെ അടുത്താണ് താരത്തിന്റെ വിവാഹവാർത്ത പ്രേക്ഷകരിലേക്കെത്തിയത്. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ അർജക്ക് ആണ് താരത്തിന്റെ
നല്ല പാതിയായത്. സേവ് ദി ഡേറ്റ് വീഡിയോയും ഹൽദി ചടങ്ങിന്റെ വീഡിയോയുമെല്ലാം രക്ഷയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ കെങ്കേമമാക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ ആരാധകരിലേക്ക് എത്തിയിട്ടുണ്ട്. മുൻ നിരയിൽ അപ്പുവിന്റെ കല്യാണം കാണാൻ അഞ്ജുവും ഹാജരായിട്ടുണ്ട്. അപ്പുവിന്റെ കല്യാണത്തിന് മറ്റാരെ കണ്ടില്ലെങ്കിലും അഞ്ജുവിനെ കാണണമെന്നാണ് ആരാധകർ ആഗ്രഹിച്ചിട്ടുണ്ടാകുക.
രണ്ട് വ്യത്യസ്ത കടുംബങ്ങളിൽ നിന്ന് വന്ന കഥാപാത്രങ്ങളാണ് സാന്ത്വനത്തിലെ അപ്പുവും അഞ്ജുവും എങ്കിലും അവരുടെ ഇണക്കങ്ങളിലും പിണക്കങ്ങളിലും ഒളിഞ്ഞിരിക്കുന്ന ആ സ്നേഹം പ്രേക്ഷകർ കൺ നിറയെ ആസ്വദിക്കാറുണ്ട്. ഇപ്പോഴിതാ രക്ഷയുടെ കല്യാണം കൂടാൻ ഗോപികയുമെത്തിയിരിക്കുകയാണ്. ഗോപിക മാത്രമല്ല, ചിപ്പിയും രഞ്ജിത്തും അച്ചുവുമൊക്കെ കല്യാണത്തിന് എത്തിയിട്ടുണ്ട്. ആദ്യം പുറത്തുവന്ന വീഡിയോകളിൽ ഒന്നും തന്നെ
ഗിരീഷിനെയും സജിനെയും കണ്ടിട്ടില്ല. വിവാഹവേഷത്തിൽ അതിസുന്ദരിയായാണ് രക്ഷയെ ആരാധകർക്ക് കാണാനാവുന്നത്. രക്ഷയ്ക്ക് ഏറെ മാച്ചായ ആളാണ് അർജക്ക് എന്നാണ് സാന്ത്വനം ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഓവറല്ലാത്ത മേക്കപ്പും ബ്രൈറ്റ് കളറിലെ സാരിയും കൊണ്ട് വിവാഹവേദിയിൽ തിളങ്ങിനിന്ന രക്ഷ സാന്ത്വനത്തിലെ അപ്പുവിന്റെയും ഹരിയുടെയും വിവാഹദിനത്തിലെ പോലെ തന്നെയിരിക്കുന്നുവെന്നും കമന്റുകൾ വരുന്നുണ്ട്. വിവാഹശേഷം ഞങ്ങളുടെ അപ്പുക്കിളിയെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകല്ലേ എന്ന് പറഞ്ഞുള്ള രസകരമായ കമന്റുകളും സാന്ത്വനം ആരാധകർ പാസാക്കിയിട്ടുണ്ട്. Raksha raj wedding