ഇവരെ കൊണ്ട് തോറ്റു എന്ന് പിഷാരടി!! പ്രിയതമക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ |Ramesh Pisharody Viral Post

Ramesh Pisharody Viral Post: മലയാള ടെലിവിഷൻ ആസ്വാദകരുടെ ഹൃദയം കവർന്ന വ്യക്തിയാണ് രമേഷ് പിഷാരടി . നടൻ,സംവിധായകൻ, കോമേഡിയൻ, ടെലിവിഷൻ പ്രസന്റർ, അവതാരകൻ എന്നിങ്ങനെ രമേഷ് പിഷാരടി കൈവയ്ക്കാത്ത മേഖലകളില്ല. മലയാളികളെല്ലാം രമേഷ് പിഷാരടിയെ വളരെയധികം സ്നേഹിക്കുന്നു. എല്ലാ കോമഡികളും വളരെയധികം ആസ്വദിക്കുന്നു.നിരവധി ടെലിവിഷൻ ഷോകളും,സ്റ്റേജ് ഷോകളും, സിനിമ മേഖലയും കീഴടക്കിയ വ്യക്തിയാണ് താരം. സലിംകുമാർ മിമിക്രി ഗ്രൂപ്പിൽ ഒരംഗയിരുന്നു പിഷാരടി. പിന്നീട് അവിടെ നിന്നുമാണ് പല മേഖലയിലേക്കും ഉയർന്നുവന്നത്.

പോസിറ്റീവ്,കപ്പൽ മുതലാളി,മഹാരാജ ടാക്കീസ്, വീരപുത്രൻ, മാന്ത്രികൻ,ഇമ്മാനുവൽ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സലാല മൊബൈൽസ് എന്നിവയെല്ലാം രമേഷ് പിഷാരടി അഭിനയിച്ച ചിത്രങ്ങളാണ്.അർച്ചന നോട്ടൗട്ട് എന്ന ചിത്രമാണ് രമേഷ് പിഷാരടിയുടെതായി അടുത്തിടെ ഇറങ്ങിയത്. പഞ്ചവർണ്ണ തത്ത,ഗാനഗന്ധർവ്വൻ എന്നീ സിനിമകളുടെ സിനിമ സംവിധായകനും പിഷാരടി ആയിരുന്നു.ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ രമേഷ് പിഷാരടിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലൂടെ രമേശ് പിഷാരടിക്ക് കൂടുതൽ മലയാളി ഹൃദയം

കീഴടക്കാൻ സാധിച്ചു.ഏഷ്യാനെറ്റാണ് ബഡായി ബംഗ്ലാവ് എന്ന പരിപാടി സംപ്രേക്ഷണം ചെയ്തത്. എന്നും ആരാധകരോട് അടുത്തുനിൽക്കാനാണ് രമേശ് പിഷാരടിക്കിഷ്ടം. ഒരു നടനെന്നോ സെലിബ്രിറ്റി എന്നോ യാതൊരുവിധ പൊങ്ങച്ചങ്ങളും താരത്തിന് ഇല്ല.സൗമ്യയാണ് ഭാര്യ.മൂന്നു മക്കളാണ് താരത്തിനുള്ളത്.
ഇപ്പോഴിതാ ആരാധകർക്കായി മറ്റൊരു പോസ്റ്റാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു ചിത്രം തന്റെ മക്കൾക്കൊപ്പം ഉള്ള സെൽഫിയും മറ്റൊരു ചിത്രം തന്റെ

വീടിന്റെ മുന്നിലെ മാവിൻ ചുവട്ടിൽ ഉള്ള മതിലിന്മേൽ ഇരിക്കുന്നതുമാണ്. രണ്ടു ചിത്രങ്ങൾക്കും യഥാക്രമം ക്യാപ്ഷൻ കൊടുത്തിരിക്കുന്നു. “മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ “, “you see this irony don’t you. എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെയായി ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന്റെ താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ രസകരമായ കമന്റുകളും ഇവയ്ക്കൊപ്പം ഉണ്ട്. രണ്ടു ചിത്രങ്ങളും പറയുന്നത് രമേഷ് പിഷാരടിക്ക് തന്റെ കുടുംബത്തോടും വീടിനോടുമുള്ള അളവറ്റ സ്നേഹം തന്നെയാണ്.

Rate this post