വ്യത്യസ്ത ലുക്കിൽ രമ്യ നമ്പീശൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ | Ramya Nambessan latest photo

ചെറുതും വലുതുമായ വ്യത്യസ്ത കഥാപാത്രങ്ങൾക്കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങി നിൽക്കുന്ന നടിയാണ് രമ്യ നമ്പീശൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും കൈവച്ച നടി, ഒരു വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ ‘ലളിതം സുന്ദരം’ എന്ന മഞ്ജു വാര്യർ – ബിജു മേനോൻ ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

അഭിനയത്തിന് പുറമെ ഗായികയായും കഴിവ് തെളിയിച്ച രമ്യ നമ്പീശൻ, അല്ലു അർജുൻ ചിത്രം ‘പുഷ്പ’യുടെ മലയാളം വേർഷനിൽ ‘ഓ ആണ്ഡവ’ എന്ന തെലുങ്ക് ഗാനത്തിന്റെ റീമേക്ക് ആയ ‘ഓ ചൊല്ലുന്നോ’ എന്ന ഗാനം ആലപിച്ച് അടുത്തിടെ മലയാള സിനിമ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇപ്പോഴിത, വ്യത്യസ്ത ഔട്ട്‌ഫിറ്റിലുള്ള ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് രമ്യ നമ്പീശൻ. ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന

തന്റെ പുതിയ വെബ് സീരിസായ ‘മോഡേൺ ലവ് ചെന്നൈ’യുടെ പ്രൊമോഷന് വേണ്ടി മുംബൈയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ഒരു അടിപൊളി മോഡേൺ ചെന്നൈ ഔട്ട്‌ഫിറ്റ്‌ ആണ് രമ്യ നമ്പീശൻ ധരിച്ചിരിക്കുന്നത്. ഫാഷൻ ഡിസൈനർ ദിവ്യ ഉണ്ണികൃഷ്ണൻ ആണ് ഫോട്ടോഷൂട്ടിനായി നടിയെ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജോ ആണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. രമ്യ നമ്പീശൻ വേഷമിടുന്ന പുതിയ തമിഴ് വെബ്

സീരിസിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ, 6 വ്യത്യസ്ത കഥകൾ പറയുന്ന ആൻതോളജി സീരീസ് ആണ് ‘മോഡേൺ ലവ് ചെന്നൈ’. രമ്യ നമ്പീശന് പുറമെ, കിഷോർ, അശോക് സെൽവൻ, വിജയലക്ഷ്മി, ഋതു വർമ്മ, ടിജെ ഭാനു, വാസുദേവൻ മുരളി തുടങ്ങിയവരും സീരിസിൽ വ്യത്യസ്ഥ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. ടൈലർ ഡർഡനും കിനോ ഫിസ്റ്റും ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്. Ramya Nambessan latest photo

Rate this post