‘ഇൻട്ര വെണ്ണിലാവിൻ നിനവിൽ’ നടി നീരജക്കൊപ്പം തകർപ്പൻ ഡാൻസുമായി റംസാൻ. കയ്യടിച്ച് ആരാധകരും | Ramzan & Niranjana Anoop dance video

Ramzan & Niranjana Anoop dance video: മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ജനങ്ങൾക്ക് സുപരിചിതനായ വ്യക്തിയാണ് റംസാൻ മുഹമ്മദ്. ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നറായി റംസാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു ഡാൻസർ എന്ന നിലയിൽ തന്റെ അസാധാരണ കഴിവ് ജനങ്ങൾക്ക് മുൻപിൽ പ്രകടിപ്പിക്കാൻ റംസാൻ കഴിഞ്ഞു. ചില മലയാള ചിത്രങ്ങളിലും, പരസ്യ ചിത്രങ്ങളിലും ഇതിനോടകം താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഈ പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിംഗ്സ്, ഈ അടുത്ത കാലം, എന്നിവയാണവ. കൂടാതെ ടെലിവിഷൻ ഹിറ്റ്‌ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ത്രീയിലും തന്റെതായ കഴിവ് റംസാൻ പ്രകടിപ്പിച്ചിരുന്നു.നിരവധി ആളുകളാണ് റംസാന്റെ പ്രകടനത്തിന് പിന്തുണയായെത്തിയത്. സോഷ്യൽ മീഡിയകളിൽ എല്ലായിപ്പോഴും റംസാൻ സജീവമാണ്. 823 k ആളുകളാണ് റംസാനെ ഇൻസ്റ്റ ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോൾ ഒരു പുതിയ ഡാൻസ്

ramzan niranjana

വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ചടുലമായ ചുവടുകൾ വെച്ച് നിരഞ്ജന അനൂപിനൊപ്പം നൃത്തം വെക്കുകയാണ് റംസാൻ. ‘ഇൻട്ര വെണ്ണിലാവിൻ നിനവിൽ ‘എന്ന തമിഴ് ഹിറ്റ്‌ സോങ്ങിലാണ് ഇരുവരും തകർത്താടുന്നത്. വശ്യമായ ചുവടുകൾ കാണികളുടെ മനം നിറക്കുന്നു എന്നതിൽ സംശയമില്ല. സോഷ്യൽ മീഡിയകളിലൂടെയും ആർട്ടിസ്റ് എന്ന നിലയിലും ജനങ്ങൾക്ക് സുപരിചിതമായ വ്യക്തിയാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ,

ഇൻസ്റ്റഗ്രാം സ്റ്റാർ, ഡാൻസർ, യൂട്യൂബർ ഇങ്ങനെയെല്ലാം നിരവധി മേഖലകളിൽ സജീവമാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ഈ നൃത്തം ആരാധകരെ ആകർഷിക്കുന്നു. പ്രണയത്തിന്റെ വശ്യത ഈ നൃത്തത്തിൽ നമുക്ക് അടുത്തറിയാൻ സാധിക്കുന്നു. മനോഹര നൃത്ത ചുവടുകളിലൂടെയും അസാധാരണ മെയ് വഴക്കത്തോടെയും ഇരുവരും ജന ശ്രദ്ധയാകർഷിക്കുകയാണ്‌. ഒരു ലക്ഷത്തിൽപരം ആളുകളാണ് ഇതിനോടകം ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.