ബോളിവുഡ് സിനിമാ ലോകത്തെ ഇളക്കിമറിച്ചു കൊണ്ട് ആലിയയും രൺബീറും ഒന്നാകുന്നത് ഏപ്രിൽ 14ന്; വിവാഹ ഒരുക്കങ്ങളും നിയന്ത്രണങ്ങളും ഇങ്ങനെ|Ranbir Kapoor and Alia Bhatt wedding news.

സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന വിവാഹമാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. ഇരുവരുടെയും വിവാഹം ഏപ്രിൽ 14ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. നാല് ദിവസമായി ആകും വിവാഹ ചടങ്ങുകൾ നടക്കുക. രൺബീറിന്റെ ബാന്ദ്രയിലെ വസതിയിലെ ഏഴാം നിലയിൽ വെച്ച് ആയിരിക്കും ഏപ്രിൽ 13ന് മെഹന്ദി ചടങ്ങുകൾ നടക്കുക. വിവാഹത്തിന് അതിഥികൾക്കും നിശ്ചയിച്ച

ഫോട്ടോഗ്രാഫർമാർക്ക് മാത്രമായിരിക്കും പ്രവേശന അനുമതി ഉള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികളോട് ചിത്രങ്ങളും വീഡിയോകളും പകർത്തരുതെന്ന് താരകുടുംബം നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബത്തിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും 40 മുതൽ 50 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി ഇരുവരുടേയും വിവാഹം മാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സബ്യാസാച്ഛി ഡിസൈൻ ചെയ്ത പിങ്ക് നിറത്തിലുള്ള വിവാഹ വേഷം ആയിരിക്കും

Ranbir Kapoor alia bhatt 11zon

ആലിയ ധരിക്കുക. ആലിയയ്ക്ക് ആയുള്ള ദുപട്ട തയാറാക്കിയിരിക്കുന്നത് മനീഷ് മൽഹോത്ര ആണ്. അതിഥികൾക്കായി ഗംഭീര വരവേല്പ്പ് തന്നെ താരകുടുംബം ഒരുക്കിയിട്ടുണ്ട്. ഡൽഹി മുതൽ കാശ്മീർ വരെയുള്ള സ്ഥലങ്ങളിലെ പ്രത്യേക ഭക്ഷണങ്ങൾ ആയിരിക്കും തീൻമേശകളിൽ വിളമ്പുക. ഇളം നിറങ്ങളും പാസ്തലും ആണ് വെഡിങ് തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ആലിയയുടെ മാനേജർ ഗ്രീഷ്മ ഷായാണ് വിവാഹചടങ്ങുകളുടെ ചുമതല നിർവഹിക്കുന്നത്.

വിവാഹത്തിനുശേഷം 80 മുതൽ 100 വരെ അതിഥികൾ പങ്കെടുക്കുന്ന പ്രത്യേക വിവാഹ സൽക്കാര പാർട്ടിയും ആലിയയും രൺബിറും ചേർന്ന് ഒരുക്കിയിട്ടുണ്ട്. വിവാഹശേഷം ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് ആയിരിക്കും ഹണിമൂൺ ആഘോഷിക്കാൻ പോകുന്നത്. വിവാഹ തിരക്കുകൾക്ക് പിന്നാലെ സിനിമ ചിത്രീകരണത്തിനായി പോകുവാനുള്ള തയ്യാറെടുപ്പും ആലിയ നടത്തിക്കഴിഞ്ഞു. ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. Ranbir Kapoor and Alia Bhatt wedding news.

Ranbir Kapoor alia bhatt 11zon
Rate this post