5 സ്പൂൺ റേഷനരി ഉണ്ടോ.? എങ്കിൽ ഒട്ടും വെച്ച് താമസിക്കാതെ ഇതൊന്നു കണ്ടേ 👌👌

മിക്ക വീടുകളിലും റേഷൻ അരി ഉണ്ടാകും അല്ലെ.. അതുപയോഗിച്ച ചോറ് ഉണ്ടാക്കുന്നവരും പലഹാരങ്ങളിൽ ഉൾപെടുത്തുന്നവരും ഉണ്ട്. എന്നാൽ വെറും 5 സ്പൂൺ റേഷൻ അരി ഉപയോഗിച്ച് ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കാം എന്നത് നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. റേഷൻ അരി കൊണ്ട് വളരെ എളുപ്പത്തിൽ തേൻ മിട്ടായി എന്നറിയപ്പെടുന്ന

തേൻ നിലാവ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. ആദ്യമേ 5 സ്പൂൺ അരി അളന്ന് ഒരു പത്രത്തിലേക്കിടാം. അതിലേക്ക് 5 സ്പൂൺ ഉഴുന്ന് കൂടി ചേർത്ത് കഴുകിയെടുക്കാം. ഇത് നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കണം. വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് കുറച്ചു മാത്രം വെള്ളം ചേർത്ത് മിക്സി ജാറിൽ വെണ്ണ പോലെ അടിച്ചെടുക്കണം. അതിലേക്ക് ഒരു നുള്ള് ഉപ്പും ആവശ്യമെങ്കിൽ

അൽപ്പം റെഡ് ഫുഡ് കളറും ചേർക്കാം. അതിനു ശേഷം പാനിൽ എണ്ണ ചൂടായി വരുമ്പോൾ ചെറിയ ബോളുകളാക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.