റവ ഉണ്ടോ.? വെറും 5 മിനിറ്റ് മാത്രം മതി 😋👌 ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് ഒരു സൂപ്പർ പലഹാരം 👌👌

വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. റവ കൊണ്ട് നിമിഷ നേരം കൊണ്ട് നല്ല സൂപ്പർ പലഹാരം. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

  • റവ – 1/2 കപ്പ്
  • പഞ്ചസാര – 1/4 കപ്പ്
  • വെള്ളം – മുക്കാൽ കപ്പ്‌
  • ഏലക്ക – 3 എണ്ണം
  • ഉപ്പു – ഒരു നുള്ള്
  • കോൺഫ്ളർ – 1 സ്പൂൺ

അതിനായി റവ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക്പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക. ശേഷം ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെള്ളം, ഏലക്ക, ഒരു നുള്ള് ഉപ്പും ഇട്ടു നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് റവയും പഞ്ചസാരയും മിക്സ്‌ ചെയ്തത് ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പ് മാവ് പോലെ നല്ല പാകത്തിന് ആയി വരണം. കട്ടി ആയി കഴിഞ്ഞാൽ

തീ ആണക്കാം. അതിലേക്ക് 1 സ്പൂൺ കോൺഫ്ളർ കൂടെ ചേർത്ത് കൊടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. credit : Ayesha’s Kitchen