പ്രശസ്ത വ്യവസായി രവി പിള്ളയുടെ മകൻ വിവാഹിതനായി.!! ചടങ്ങിന് ലാലേട്ടന്റെ മാസ്സ് എൻട്രി 😍🔥ആശംസകൾ നേർന്ന് താരങ്ങൾ.!! [വീഡിയോ] 😍👌

പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.രവി പിള്ളയുടെ മകൻ ഗണേഷ് ഇന്ന് വിവാഹിതനായി. ഗുരുവായൂരപ്പന്റെ നടയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹത്തോടനുബന്ധിച്ചു ആഡംബരമായ അലങ്കാരങ്ങളാണ് ഗുരുവായൂർ ക്ഷേത്രപരിസരം മുഴുവൻ നിറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഒരു വിവാഹം ഗുരുവായൂരിൽ ഇതാദ്യം.

മകന്‍റെ വിവാഹത്തിന്റെ മുന്നോടിയായി ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം രവി പിള്ള നടയ്ക്കു വെച്ചിരുന്നു. വിവാഹത്തിന് മാറ്റ് കൂട്ടാൻ ലാലേട്ടനും സുചിത്രചേച്ചിയും നേരത്തെ ഗുരുവായൂരിൽ എത്തിയിരുന്നു. എല്ലാ ചടങ്ങുകൾക്കും മുൻപന്തിയിൽ ഇരുവരും ഉണ്ടായിരുന്നു. അതിരാവിലെ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് ഇവർ വിവാഹത്തിൽ പങ്കെടുത്തത്.

ബംഗളൂരുവില്‍ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയാണ് ഗണേശ് രവിപിള്ളയുടെ വധു. ചടങ്ങുകൾക്ക് ശേഷം ഗുരുവായൂർ പൂന്താനം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന വിവാഹ സൽക്കാരത്തിൽ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കും. കൂടാതെ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കo പലരും വിവാഹത്തിൽ എത്തുമെന്നാണ് സൂചന.

ഇപ്പോഴിതാ രവി പിള്ളയുടെ മകന്റെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ആശംസകൾ നേർന്നു കൊണ്ട് ലാലേട്ടനും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ശേഷം താരങ്ങളും ആരാധകരുമടക്കം നിരവധി പേർ ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ്.