പ്രിയ നടി റബേക്കയുടെ കള്ളപ്പനി കയ്യോടെ പിടിച്ചു ഭർത്താവ്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം 😍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റബേക്കാ സന്തോഷ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ റബേക്ക സംവിധായകൻ ശ്രീജിത്ത് വിജയനെയാണ് വിവാഹം ചെയ്‌തിരിക്കുന്നത്‌. സോഷ്യൽ മീഡിയ വഴി വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ റബേക്കയും ഭർത്താവും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്, പനി പിടിച്ചു കിടക്കുന്ന റബേക്കയ്ക്ക് കാപ്പി ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കുന്ന ശ്രീജിത്തിനോട് കാപ്പി ചൂട് കൂടി പോയതുകൊണ്ട്

ദേഷ്യപ്പെടുന്ന റബേക്കയാണ് വീഡിയോയിൽ കാണാൻ കഴിയുക. വളരെ രസകരമായ ഈ വീഡിയോയാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് കുഞ്ഞ് കുറുമ്പു കാട്ടി പരസ്പരം പണി കൊടുത്തു കൊണ്ടുള്ള വീഡിയോ തന്നെയാണ് സാധാരണ രണ്ടുപേരും പങ്കുവയ്ക്കാറുള്ളത്. അതുപോലെതന്നെ ആണ് ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി 14 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം, തൃശൂർ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനൻ എന്ന

സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തേക്ക് വരുന്നത് കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടി. മാർഗ്ഗംകളി എന്ന സിനിമയുടെ സംവിധായകനും, എഴുത്തുകാരനും,സിനിമ സിനിമാറ്റോഗ്രാഫറും ആണ് ശ്രീജിത്ത്. കൊറോണപ്രശ്നങ്ങൾ കാരണം വിവാഹം കുറച്ച് നീട്ടിവെച്ചു എങ്കിലും ഹിന്ദു ആചാരപ്രകാരം മനോഹരമായി തന്നെയാണ് വിവാഹം നടന്നത്. കല്യാണ സമയത്ത് പോലും മാർഗം കളിക്കാരി ഇനി മാർപാപ്പയ്ക്ക് സ്വന്തം എന്ന തലക്കെട്ടോടെയാണ്

വാർത്തകൾ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളാണ് റബേക്കക്ക് ഉള്ളത്. കല്യാണ സമയത്ത് ഒരുപാട് സന്തോഷത്തോടെയാണ് റബേക്ക തന്റെ പ്രണയം പോലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിങ്ങനെയായിരുന്നു ഒരാൾ തന്നെ താനാക്കി, മറ്റൊരാൾ എനിക്ക് ജന്മം നൽകി എന്ന കുറിപ്പോടെ ആയിരുന്നു കാമുകനും അമ്മയ്ക്കുമൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് പ്രേക്ഷകരും ഇവരുടെ ഓരോ വിഡിയോയും ആസ്വദിക്കുകയാണ്.

Rate this post