തൈകൾ പറിച്ചു നടുന്നതിന് മുമ്പ് ഇതൊന്ന് കാണു എങ്കിൽ നിങ്ങൾ പൂർണ്ണ സംതൃപ്തരാകും

ജൈവ കൃഷി രീതിയില്‍ മികച്ച വിത്തിനങ്ങള്‍ നല്ല പരിതസ്ഥിതിയില്‍ നട്ട് മുളപ്പിച്ച് പരിപാലിച്ചാലേ ചെടികള്‍ക്ക് ആരോഗ്യവും മികച്ച വിളവ് ലഭിക്കുകയും ചെയ്യൂ. പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക,

വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . വേരുകള്‍ മുറിഞ്ഞു പോകാതെ എടുക്കാന്‍ ശ്രമിക്കുക. ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്ത് എടുത്താല്‍ അത്രയും നല്ലത്.

നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനും അതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.

ഓരോ വിത്തും മുളയ്ക്കുന്നതും അത് സമൃദ്ധമായി വളരുന്നതും മികച്ച വിളവ് പ്രദാനം ചെയ്യുന്നതും നടീലിന്റെയും തൈ പരിചരണത്തിന്റെയും രീതിയുടെ മികവനുസരിച്ചാണ്. വിത്ത് മുളപ്പിക്കാനും തൈകള്‍ നടാനും കര്‍ഷകര്‍ ഒരുക്കുന്ന ജൈവ പരിതസ്ഥിതിയും ഇതിനെ സ്വാധീനിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen Mystery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.